Latest News
Loading...

ജലസ്രോതസുകളെ അടുത്തറിഞ്ഞ് വേഴാങ്ങാനത്തെ കുട്ടികൾ

വേഴാങ്ങാനം : മാർച്ച് 22 ലോക ജല ദിനത്തോടനുബന്ധിച്ച് സ്ഥലത്തെ പ്രാദേശിക ജലസ്രോതസുകളെ അടുത്തറിഞ്ഞ് വേഴാങ്ങാനം സെന്റ്.ജോസഫ്സ് എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സോയി ബി. മറ്റത്തിന്റെ നേതൃത്വത്തിൽ സ്കൂളിനു സമീപമുള്ള ഭരണങ്ങാനം പഞ്ചായത്ത് വക പൊതു കുളം സന്ദർശിക്കുകയും , എക്കാലവും പ്രത്യേകിച്ച് വേനൽക്കാലത്ത് നാടിന് ജീവനാഡിയായി മാറുന്ന ഇതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തു. ജല സംരക്ഷണ മുദ്രാവാക്യങ്ങൾ പ്രദർശിപ്പിച്ചു.

.വനങ്ങളും മലകളും വയലുകളും നശിപ്പിച്ചു കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ ഇന്ന് ജലസ്രോതസുകളുടെ നിലനിൽപ്പിനു തന്നെ ഭീഷണിയായി മാറിയിരിക്കുന്നു. ശരിയായി ഭൂവിനിയോഗം നടത്തുകയും മലിനീകരണം തടയുകയും ചെയ്യുകയാണെങ്കിൽ നമ്മുടെ നാട്ടിലെ കുളവും , വറ്റിവരണ്ട തോടും , കിണറുകളും കൂടുതൽ കാലം ജലസ്രോതസായി നിലനിൽക്കും. പ്രാദേശിക ജലസ്രോതസ്സ് സന്ദർശനത്തോടൊപ്പം സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സും , പോസ്റ്റർ രചനാ മത്സരവും, ഐ.സി.റ്റി. പ്രസന്റേഷനും ഉണ്ടായിരുന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments