Latest News
Loading...

ഈരാറ്റുപേട്ടയിൽ റവന്യൂ ഭൂമി കയ്യേറാൻ ശ്രമം

ഈരാറ്റുപേട്ട . വില്ലേജ് ഓഫീസിന് സമീപത്തുള്ള അരുവിത്തുറയിലെ കിസ്കോ ലാബി നടുത്തുള്ള ഒരേക്കറോളം റവന്യൂഭൂമി സ്വകാര്യവ്യക്തി അനധികൃതമായി കയ്യേറി പാർക്കിങ്ങിനു ഉപയോഗിക്കുന്നതായി ആക്ഷേപം.

.ഈ ഭൂമി ഏകദേശം രണ്ടുപതിറ്റാണ്ട് മുമ്പ് സ്വകാര്യവ്യക്തി അന്യാധീനപ്പെടുത്തുകയും അത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഫൽതമ്പി റാവുത്തർ മുമ്പാകെ രേഖാമൂലം പരാതിപ്പെടുകയും വളരെ പെട്ടെന്ന് തന്നെ നിയമപരമായി പഞ്ചായത്ത് പ്രസിഡണ്ട് ഇടപെട്ട് ഈ ഭൂമി തിരിച്ചുപിടിച്ച് മതിൽകെട്ടി സംരക്ഷിക്കുകയും ചെയ്തതാണ്
പിന്നീടാണ് റവന്യു വകുപ്പിന് പഞ്ചായത്ത് കൈമാറുകയും ചെയ്തിരുന്നു. ഈ ഭൂമിയിലാണ് കയ്യേറ്റം ശ്രമം നടക്കുന്നത്.

.ഈ ഭൂമിയിൽ അനധികൃത കൈയ്യേറ്റത്തിനെതിരെ നടപടിയെടുക്കാനും ഇവിടെ റവന്യൂ ഭൂമിയാണെന്ന് കാണിച്ച് ബോർഡ് സ്ഥാപിക്കാനും അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments