Latest News
Loading...

മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കണം

ഈരാറ്റുപേട്ട നഗരസഭയിലെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതികൾ പ്രതിസന്ധി നേരിട്ടുകൊ ണ്ടിരിക്കുകയാണ്. ടൗണിലെ പമ്പ് ഹൗസിലെ കിണറ്റിൽ വെള്ളത്തി ന്റെ ശേഷി കുറഞ്ഞുവരുന്നു. മീനച്ചിലാറ്റിൽ നിന്ന് തേവരുപാറ പദ്ധതിയിലേക്ക് ഈറ്റില കയത്തിൽ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. ഇവിടെത്തെ കിണർ വെള്ളപ്പൊക്കത്തിൽ നശിച്ചതാണ്. ഇത് ഇതുവരെയും പുനർ നിർമ്മിച്ചിട്ടില്ലായെന്ന്
നാട്ടുകാർ പറയുന്നു.

ഈരാറ്റുപേട്ട വടക്കേക്കരയെയും തെക്കേക്കരയെയും ബന്ധിപ്പിച്ച് കൊണ്ട് മീനച്ചിലാറ്റിൽ മുക്കടയിൽ റഗൂലേറ്റർ കം ബ്രിഡ്ജ് പണിയണമെന്ന് വർഷങ്ങൾ മുമ്പുള്ള ആവശ്യമാണ്. 


.ഈ പാലം വരുന്നതോടെ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകും. അതു കൂടതെ ഇവിടെ വെള്ളം സംഭരിച്ച് മറ്റയ്ക്കാട് , തേവരുപാറ, ഈറ്റിലക്കയം ,പൊലീസ് സ്റ്റേഷൻ, അരുവിത്തുറ എന്നിവിടങ്ങളിൽ ടാങ്കുകളിൽ നിർമ്മിച്ച് അവിടെങ്ങളിൽ നിന്ന് ഈരാറ്റുപേട്ട നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ പൈപ്പുവഴി കുടിവെള്ള വിതരണം നടത്തുവാൻ സാധിക്കും റഗുലേറ്റർ കം ബ്രിഡ്ജ് പണിയുന്നതോടെ ഇരു നദികളിലും ജലനിരപ്പ് ഉയരും. മുന്നാറിലെ മാട്ടുപ്പെട്ടിയിലെ പോലെ ബോട്ടുകൾ മീനച്ചിലാറ്റിൽ ഏർപ്പെടുത്തി വാഗമണ്ണിലേക്ക് പോകുന്ന ടൂറിസ്റ്റ്കളെ ഇവിടെ ആകർശിക്കുവാൻ സാധിക്കും.

 വർഷകാലങ്ങളിൽ ഷട്ടർ തുറന്ന് വെള്ളപ്പൊക്കം നിയന്ത്രിക്കുവാനും സാധിക്കും.
മീനച്ചിലാറിനെ ആശ്രയിച്ചുള്ള ജനകീയ കുടിവെള്ള പദ്ധതികൾക്ക് മുടക്കം കൂടാതെ വെള്ളം ലഭിക്കും.
സംസ്ഥാനത്തെ വിവിധ നദികളിൽ വാട്ടർ അതോറിറ്റി റഗുലേറ്റർ കം ബ്രിഡ്ജ് പണിതിട്ടുണ്ട്.

സംസ്ഥാന വാട്ടർ അതോറിറ്റി യാണ് റഗുലേറ്റർ കം ബ്രിഡ്ജ് പണിയേണ്ടത്. ഇതിന് വേണ്ടി പൂഞ്ഞാർ എം.എൽ എ മുൻ കൈയെടുക്കേണ്ടതുണ്ട്. എം.എൽ എ യുടെ പാർട്ടിക്കാരനായ ശ്രീ റോഷി അഗസ്റ്റിനാണ് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി.

ഈ പദ്ധതി നടപ്പിലാക്കിയാൽ ഈരാറ്റുപേട്ട നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെ യും കുടിവെള്ള ക്ഷാമം ഒരു പരിധി വരെ പരിഹരിക്കാനാവും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments