Latest News
Loading...

കുരിശുപള്ളി കവല വികസനം: ഭൂമി ഏറ്റെടുത്തതിന് ഉയർന്ന നഷ്ട പരിഹാരം


പാലാ : നഗരഹൃദയമായ കുരിശുപള്ളി കവല വികസനത്തിനും റിവർവ്യൂറോഡുമായി ബന്ധിപ്പിച്ച് മിനി ബൈപാസും ഓടയും നിർമ്മിക്കുന്നതിനായി ഭൂമി ഏറ്റെടുത്തതു സംബന്ധിച്ച് നിലനിന്നിരുന്ന തർക്കത്തിനും വ്യവഹാരത്തിനും തീർപ്പുകൽപിച്ചു കൊണ്ട് ഭൂഉടമയ്ക്ക് ഉയർന്ന നഷ്ട പരിഹാരം അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. 


.മുൻ നഗരസഭാ ചെയർപേഴ്സണുമായ വാർഡ് കൗൺസിലർ ബിജി ജോജോ, ജോസ് കെ.മാണി എം.പി.മുഖാന്തിരം നൽകിയ നിവേദനത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചർച്ചയിലാണ് തുക അനുവദിക്കുവാനുള്ള നടപടി ഉത്തരവായത്. ഒരു കോടി മുപ്പത്തിയെട്ട് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ചിരിക്കുന്നത്.

.ഇതോടെ റിവർവ്യൂ റോഡുമായി കുരിശുപള്ളി ജംഗ്ഷനെ ബന്ധിപ്പിക്കുന്ന മിനി ബൈപാസിൻ്റെ അവശേഷിക്കുന്ന തുടർ പണികളും നടത്തി പൂർത്തിയാക്കുവാൻ കഴിയും. നഷ്ടപരിഹാര തർക്കത്തെ തുടർന്ന് തുടർ നടപടികൾ നിർത്തിവയ്ക്കപ്പെട്ടിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച് റോഡ് വിഭാവനം ചെയ്ത പ്രകാരം പൂർത്തിയാക്കണമെന്ന് വാർഡ് കൗൺസിലർ ബിജി ജോജോ അധികൃതരോട് ആവശ്യപ്പെട്ടു.

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments