Latest News
Loading...

സുരക്ഷാ ജീവനക്കാരെ മാറ്റാനുള്ള സൂപ്രണ്ടിന്റെ നീക്കം; നഗരസഭാ കൗണ്‍സിലില്‍ പ്രതിഷേധം



പാലാ: പാലാ ജനറല്‍ ആശുപത്രിയില്‍ നിലവിലുള്ള നാട്ടുകാരായ സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ട് പകരം സ്വകാര്യ ഏജന്‍സിയ്ക്ക് ചട്ടം ലംഘിച്ച് സുരക്ഷാ ചുമതല കൈമാറാനുള്ള ആശുപത്രി സൂപ്രണ്ടിന്റെ നീക്കത്തിനെതിരെ ഇന്നലെ ചേര്‍ന്ന നഗരസഭാ അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ ഐകകണ്‌ഠേന  പ്രതിഷേധം.ആശുപത്രി മാനേജിങ്  കമ്മറ്റി യോഗം ചേരാതെ ഏകപക്ഷീയമായി ആശുപത്രി സൂപ്രണ്ട് നടത്തുന്ന നീക്കം ഒരുകാരണവശാലും അനുവദിക്കാന്‍ പാടില്ലന്ന് കൗണ്‍സില്‍ ഒന്നടങ്കം നിര്‍ദ്ദേശിച്ചു.ആശുപത്രി മാനേജിങ്  കമ്മറ്റിചേരാതെ നിയമനം നടത്താനാവില്ലന്ന് നിര്‍ദ്ദേശിച്ച് സൂപ്രണ്ടിന്  കത്തുനല്‍കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.ഇതിനായി ഹെല്‍ത്ത് സൂപ്പര്‍വൈസറെ യോഗം ചുമതലപ്പെടുത്തി.കൗണ്‍സില്‍ തീരുമാനവും ചട്ടം മറികടന്നുള്ള ആശുപത്രിസൂപ്രണ്ടിന്റെ നടപടിയും സംബന്ധിച്ച് ഡി.എം.ഒ യ്ക്കും നഗരസഭ കത്ത് നല്‍കും.



ആശുപത്രി മാനേജിങ് കമ്മറ്റിയേയും കൗണ്‍സിലിനേയും നോക്കുകുത്തിയാക്കുന്ന ആശുപത്രിസൂപ്രണ്ടിന്റെ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പടെയുള്ള കൗണ്‍സില്‍ അംഗങ്ങള്‍ ഉയര്‍ത്തിയത്.ആശുപത്രി മാനേജിങ് കമ്മറ്റിയുടെ അധ്യക്ഷയായ താന്‍ പോലുമറിയാതെയാണ് സ്വകാര്യ ഏജന്‍സിയ്ക്ക് സുരക്ഷാചുമതല കൈമാറാന്‍ ആശുപത്രിസൂപ്രണ്ട് പത്രത്തില്‍ അറിയിപ്പ് നല്‍കിയതെന്നും വാര്‍ത്ത കണ്ടാണ് താന്‍ വിവരമറിഞ്ഞതെന്നും ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചപ്പോള്‍ മുന്‍പെടുത്ത ആശുപത്രി മാനേജിങ് കമ്മറ്റിയോഗ തീരുമാനപ്രകാരമാണ് ഏജന്‍സിയെ ക്ഷണിക്കുന്നതെന്നായിരുന്നു മറുപടിയെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

എന്നാല്‍ ഈ തീരുമാനത്തിന്റെ മിനിട്‌സെവിടെയെന്ന് ചോദിച്ചപ്പോള്‍ മിനിട്‌സില്ലന്നായിരുന്നു സൂപ്രണ്ടിന്റെ മറുപടിയെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.മിനിട്‌സില്‍ പോലുമില്ലാത്ത തീരുമാനം എങ്ങനെയാണ് സൂപ്രണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ചെയര്‍പേഴ്സണ്‍ ചോദിച്ചു.ഇത് ഒരുകാരണവശാലും അനുവദിക്കില്ല.  ആശുപത്രി മാനേജിങ് കമ്മറ്റിയെ മറികടന്നുള്ള സൂപ്രണ്ടിന്റെ ഒരു തീരുമാനവും അനുവദിക്കാനാവില്ലന്ന് കൗണ്‍സിലില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട കൗണ്‍സിലംഗം അഡ്വ.ബിനുപുളിക്കക്കണ്ടം പറഞ്ഞു.ഒരു സൂപ്രണ്ട് വന്ന് നാട്ടുകാരായ സെക്യൂരിറ്റി ജീവനക്കാരെ മുഴുവന്‍ പുറത്താക്കി പകരം ഏജന്‍സിയെ ഏല്‍പ്പിക്കുന്നത് അനുവദിക്കില്ല.അങ്ങനെയാണങ്കില്‍ ആശുപത്രി മാനേജിങ് കമ്മറ്റിയുടെ ആവശ്യമില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.താത്ക്കാലിക ജീവനക്കാരുടെ ശമ്പളമടക്കം മാനേജിങ് കമ്മറ്റി തീരുമാനപ്രകാരമേ നല്‍കാനാവൂ എന്നിരിക്കെ ഏജന്‍സിവഴി നിയമിക്കുന്നവര്‍ക്ക് സൂപ്രണ്ട്  കൈയില്‍ നിന്ന് ശമ്പളം നല്‍കുമോയെന്നും ബിനു ചോദിച്ചു.

.ആശുപത്രി മാനേജിങ്ങ് കമ്മറ്റിയുടെ മേധാവി നഗരസഭാ ചെയര്‍പേഴ്‌സണാണന്നും എം.എല്‍.എ ഉള്‍പ്പടെയുള്ള നിരവധി അംഗങ്ങളുള്ള മാനേജിങ് കമ്മറ്റി അറിയാതെയുള്ള സൂപ്രണ്ടിന്റെ ഒരു തീരുമാനവും അനുവദിക്കാനാവില്ലന്നും തുടര്‍ന്ന് സംസാരിച്ച കൗണ്‍സിലംഗം ജിമ്മിജോസഫ് പറഞ്ഞു.ഇത് സംബന്ധിച്ച് കൗണ്‍സിലിന്റെ തീരുമാനം വിശദമാക്കി സൂപ്രണ്ടിനും ഡി.എം.ഒ യ്ക്കും ആരോഗ്യവകുപ്പ് മന്ത്രിയ്ക്കും നഗരസഭ കത്ത് നല്‍കണമെന്നും ജിമ്മി പറഞ്ഞു.
നാട്ടുകാരായ സെക്യൂരിറ്റി ജീവനക്കാരുള്ളതുകൊണ്ടാണ് ആശുപത്രിയില്‍ പലസുരക്ഷാ പ്രശ്‌നങ്ങളും ഒഴിവാകുന്നത്. ആളുകളെ അറിയാവുന്ന ജീവനക്കാരാവുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതെ പരമാവധി ഒഴിവായി പോവുന്നുണ്ടെന്നും ജിമ്മി ചൂണ്ടിക്കാട്ടി.ആരോഗ്യസ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഷാജുതുരുത്തന്‍,ബിജിജോജോ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments