Latest News
Loading...

നാടകീയം പാലാ ബഡ്ജറ്റ്

പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായി എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ ബഡ്ജറ്റ് അവതരിപ്പിച്ചത് വൈസ് ചെയർപേഴ്സണ് പകരം ചെയർപേഴ്സൺ ജോസിൻ ബിനോ. ഏറെ നാടകീയ രംഗങ്ങളാണ് പാലാ നഗരസഭയിൽ ബഡ്ജറ്റ് ദിവസം അരങ്ങേറി യത്. ഭരണപക്ഷം കറുപ്പുടുത്തുവന്നതിനും കൗൺസിൽ ഹാൾ സാക്ഷിയായി.

ബഡ്ജറ്റ് വീഡിയോ : Facebook

41 കോടി രൂപ വരവും 40 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് നഗരസഭാ ചെയർപേഴ്സൺ അവതരിപ്പിച്ചത്. നഗരസഭാ ഉപാധ്യക്ഷ സിജി പ്രസാദും ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റിയിലെ മറ്റംഗങ്ങളും തമ്മിലുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ബജറ്റ് ധനകാര്യ കമ്മറ്റിയിൽ പാസാക്കാനാവിതെ വന്നത്. ഇത് നീണ്ടുപോയതോടെ ഭരണസ്തംഭനം ഒഴിവാക്കാൻ നിയമപ്രകാരം ചെയർപേഴ്സൺ തന്നെ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു.

.അതിനിടെ, ബജറ്റ് സമ്മേളനത്തിന് തൊട്ടുമുൻപ് കറുത്ത ബാനറുമായാണ് ഭരണപക്ഷ അംഗങ്ങൾ ഹാളിലെത്തിയത്. പാർലമെന്ററി പാർ ട്ടി ലീഡർ ആന്റോ പടിഞ്ഞാറേക്കരയും ബൈജു കൊല്ലംപറമ്പിലും നേതൃത്തിൽ പ്രതിപക്ഷത്തിനെതിരെയായിരുന്നു ബാനർ കൊണ്ടു വന്നത്. 

ഇത് മേശയ്ക്ക് മുന്നിൽ സ്ഥാപിക്കുകയും ചെയ്തു. നേരത്തേ, ചെയർമാൻ സ്ഥാനം നഷ്ടമായതിനെ തുടർന്ന് വേഷം സ്ഥിരം കറുപ്പാക്കി മാറ്റിയ ബിനു പുളിക്കണ്ടത്തിന് തൊട്ടടുത്താണ് ഇവരും ഇരുന്നത്.

ഭരണസ്തംഭനം ലക്ഷ്യമിട്ട് യുഡിഎഫ് അംഗങ്ങൾ ബജറ്റ് അവതരണം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ബാനറും കറുപ്പുവസ്ത്രവും എന്ന് ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു.

അതേസമയം, ജോസ് കെ മാണിയുടെ നിർദ്ദേശപ്രകാരമാണ് കേരള കോൺഗ്രസ് (എം) അംഗങ്ങൾ പ്രതിഷേധവുമായി എത്തിയതെന്ന് ബിനു പുളിക്കക്കണ്ടം ആരോപിച്ചു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റിയിൽ ജോസ് കെ മാണി യുഡിഎഫ് കൗൺസിലർമാരെ തിരുകി കയറ്റു കയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 2 വർഷം മുൻപ് ആരംഭിച്ച രാഷ്ട്രീയ ചതിയും നെറികേടും ഇപ്പോഴും തുടരുകയാണ്. വരുംനാളുകളിലെ കൗൺസിൽ യോഗങ്ങളിൽ ഇതിന്റെ അലയൊലികൾ ഉണ്ടാവുമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.

ബിനു വീഡിയോ : Facebook 

ബജറ്റ് അവതരണത്തിന് തൊട്ടുപിന്നാലെ കേരള കോൺഗ്രസ് എം അംഗങ്ങളടക്കം ഹാളിൽനിന്നും പുറത്തുപോയി. അംഗങ്ങൾക്കായി തയാറാക്കിയ ഉച്ചഭക്ഷണവും ഇവർ ബഹിഷ്കരിച്ചു. പാലായിലെ രാഷ്ട്രീയ നാടകങ്ങൾ ഇനിയും തുടരുമെന്ന സൂചനയാണ് ബജറ്റ് അവതര ണദിനത്തിലെ സംഭവവികാസങ്ങളും സൂചിപ്പിക്കുന്നത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments