Latest News
Loading...

ജനകീയ പ്രതിരോധയാത്രയ്ക്ക് പാലായില്‍ വന്‍ സ്വീകരണം

ദേശീയതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ സംഘപരിവാര്‍ അജന്‍ഡയ്‌ക്കെതിരെ  ഉണരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. എംവി ഗോവിന്ദന്‍മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് പാലായില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലായില്‍ ജാഥ സ്വീകരണത്തെ  തടയാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും കൃത്യമായ കോടതി ഇടപെടലിലൂടെ ജാഥയുടെ ആവേശം പാലാ തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 



.വെള്ളിയാഴ്ച കോട്ടയം ജില്ലയില്‍ പ്രവേശിച്ച ജനകീയ പ്രതിരോധ യാത്രയ്ക്ക് വമ്പന്‍ സ്വീകരണമാണ് നേതാക്കളും പ്രവര്‍ത്തകരും ഘടകകക്ഷികളും ചേര്‍ന്ന് നല്കിയത്. പാലായില്‍ 11 മണിയ്ക്ക് നിശ്ചയിച്ചിരുന്ന സ്വീകരണയോഗത്തില്‍ ഒരു മണിയോടെയാണ് ഗോവിന്ദജന്‍ മാസ്റ്റര്‍ എത്തിയത്. 

പാലാ ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ നിന്നും തുറന്ന ജീപ്പിലാണ് ജാഥ ക്യാപ്ടനെ കൊട്ടാരമറ്റത്തേയ്ക്ക് ആനയിച്ചത്. തെയ്യം, കാവടി തുടങ്ങിയ കലാരൂപങ്ങളും വാദ്യമേളങ്ങളും ജാഥയുടെ കൊഴുപ്പുകൂട്ടി. റെഡ് വാളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് ജാഥയെ സ്വീകരിച്ചത്. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകരും ജാഥയ്ക്ക് ഒപ്പമുണ്ടായിരുന്നു. വേദയില്‍ ഗോവിന്ദന്‍മാസ്റ്ററെ ജോസ് കെ മാണി ഷാളണിയിച്ച് സ്വീകരിച്ചു.  

.ഭരണഘടനയെ തകര്‍ത്ത് മനുസ്മൃതിയെ അവതരിപ്പിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് ഗോവിന്ദന്‍മാസ്റ്റര്‍ യോഗത്തില്‍ പറഞ്ഞു. അദാനി അംബാനിമാരെ ദത്തെടുത്താണ് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. രാജ്യത്തെ ഒരുശതമാനം കോര്‍പറേറ്റുകളുടെ കൈയിലാണ് രാജ്യത്തിന്റെ 40 ശതമാനത്തോളം സമ്പത്തു കുമിഞ്ഞകൂടുന്നത്. 

കേന്ദ്രം അവര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. എന്നാല്‍ കേരളത്തില്‍ പട്ടികജാതി പട്ടികവര്‍ഗക്കാരുടെയും തൊഴിലാളികളുടെയും പിന്നോക്കജനവിഭാഗങ്ങളുടെയും ഒപ്പം നിന്ന് അവരെ ദത്തെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു. ജീവിത സന്തോഷ നിലവാര സൂചികയില്‍ 146ല്‍ 136ലാണ് രാജ്യത്തിന്റെ സ്ഥാനം. 136ലെങ്കിലും നില്‍ക്കുന്നത് കേരളത്തിന്റെ പ്രത്യേകത കൊണ്ടാണ്. എല്ലാവര്‍ക്കും വീടെന്ന സര്‍ക്കാരിന്റെ ലക്ഷ്യം ലോകത്ത് തന്നെ മറ്റൊരിടത്തുമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. 

.ഓരോ കേരളീയനും അഭിമാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനാകണം. വികസിത രാജ്യങ്ങളിലെ ജീവിത നിലവാരത്തിലേയ്ക്ക് കേരളത്തിലെ ജനങ്ങളെ എത്തിക്കാനാകുമെന്നാണ് മുഖ്യമന്ത്രിയുടെ വീക്ഷണം. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്താന്‍ തയാറാകുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. യുഡിഎഫ് വേണ്ടെനന് വച്ചുപോയ നാഷണല്‍ ഹൈവ അടുത്തവര്‍ഷം തീരും. 6500 കോടി ഇതിനായി കൊടുക്കേണ്ടിവന്നു. പണംതരണമെന്ന് കേന്ദ്രം വേറൊരു സര്‍ക്കാരിനോടും പറഞ്ഞില്ല. കെറെയില്‍ 50 വര്‍ഷത്തിന്റെ ഭാവിയാണ്. വലിയ വളര്‍ച്ചയായിരുന്നു ഉദ്ദേശിച്ചത്. യുഡിഎഫും ബിജെപിയും കേന്ദ്രവും ഇതിനെ എതിര്‍ത്തു. കെറെയിലും കെഫോണും കേരളത്തിന് വേണം. ഇടതുസര്‍ക്കാര്‍ കിഫ്ബിയെ ഉള്‍പ്പെടുത്തി വിസനക്കുതിപ്പാണ് നടത്തിയത്. മാധ്യമങ്ങളും ഏജന്‍സികളും എതിരായപ്പോഴും പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി. കെ.റെയിലും മറ്റ് വികസനവും നടപ്പായാല്‍ അടുത്ത ടേമിലും വിജയം എളുപ്പമല്ലെന്ന തിരിച്ചറിവിലാണ് യുഡിഎഫും ബിജെപിയും പദ്ധതികളെ എതിര്‍ക്കുന്നത്. അതിനെ തടയാന്‍ ബിജെപിയും യുഡിഎഫും പലയിടത്തും ഒന്നിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ കൊല്ലത്ത് 559 വോട്ട് ഉണ്ടായിരുന്ന സ്ഥാനാര്‍ത്ഥിയ്ക്ക് 47 വോട്ടാണ് ഇത്തവണ കിട്ടിയത്. അതിനര്‍ത്ഥം ഈ കൂട്ടുകെട്ടാണ്. വരാന്‍പോകുന്ന കൂട്ടുകെട്ടിന്റെ രീതി വ്യക്തമായി കഴിഞ്ഞു. പാലയില്‍ പൊതുയോഗം നടത്താതിരിക്കാന്‍ കോടതിയില്‍ പോയവരാണ് പാലായിലുള്ള ചിലര്‍. എന്നാല്‍ കോടതി അനുവദിച്ചു. ഈ സമൂഹമുന്നേറ്റം കാണിക്കാതിരിക്കാണ് അക്കൂട്ടര്‍ ശ്രമിച്ചതെങ്കിലും ആ ശ്രമങ്ങളെല്ലാം പാഴായെന്നും അദ്ദേഹം പറഞ്ഞു. 

പ്രസംഗം കാണാം: Facebook 

ജാഥാ അംഗങ്ങളായ കെടി ജലീല്‍, ജെയ്ക് സി തോമസ്, പി.കെ ബിജു, എം സ്വരാജ്, സുജാത സി.എസ് എന്നിവരും യോഗത്തില്‍ സംസാരിച്ചു. സിപിഎം നേതാവ് ലാലിച്ചന്‍ ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. മന്ത്രി വിഎന്‍ വാസവന്‍, സിപിഎം ജില്ലാ സെക്രട്ടറി എവി റസല്‍, അഡ്വ കെ അനില്‍കുമാര്‍, കെജെ തോമസ്, ഏരിയ സെക്രട്ടറി പിഎം ജോസഫ്, പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, രമാ മോഹനന്‍, തങ്കമ്മ ജോര്‍ജ്ജകുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments