Latest News
Loading...

യുവജന ശാക്തീകരണ പരിപാടി നടത്തി.


പാലാ: ലയൺസ് ഡിസ്ട്രിക്ട് 318B- ലെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അടൂർ പാലാ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജ് പ്ലേസ്മെന്റ് സെൽ , SHE പ്രൊജക്റ്റ് എന്നിവയുമായി ചേർന്ന് രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി 'പേഴ്സണാലിറ്റി ഡെവലപ്മെൻറ് ' എന്ന വിഷയത്തിൽ യുവജന ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. 

.കോളേജ് പ്രിൻസിപ്പൽ അനി എബ്രഹാം അധ്യക്ഷ ആയ പ്രോഗ്രാം കിൻഫ്ര ചെയർമാനും നാഷണൽ ഫാക്കൽറ്റിയുമായ ശ്രീ ജോർജുകുട്ടി ആഗസ്‌തി ഉദ്ഘാടനം ചെയ്യുകയും ക്ലാസ് നയിക്കുകയും ചെയ്തു. ലയൺസ് ജില്ലാ സെക്രട്ടറി സിബി മാത്യൂ പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. 

.കോളേജ് പ്ലേസ്മെന്റ് ഓഫീസർ നെവിൻ ജോസ് സ്വാഗതവും SHE പ്രൊജക്റ്റ് കോർഡിനേറ്റർ ജിയോ പി ജി നന്ദിയും അറിയിച്ചു. 300 ഇൽ പരം വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്തു.

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments