Latest News
Loading...

LDF ന്റെ പൊറോട്ടു നാടകം ജനം തിരിച്ചറിയണം.

   മൂന്നിലവു പഞ്ചായത്തിൽ ഒന്നരവർഷം മുമ്പു പ്രളയത്തിൽ തകർന്ന കടപുഴ പാലവും റോഡും പുനർനിർമ്മിക്കുന്നതിൽ നടപടി സ്വീകരിക്കാത്ത CPM നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവൺമെന്റിന്റെ ജനവിരുദ്ധ മുഖം മറച്ചുപിടിക്കുന്നതിന് CPM മെമ്പർ കൊണ്ടുവന്ന പ്രമേയം വെറും പൊറോട്ടു നാടകമാണെന്നു പഞ്ചായത്തു പ്രസിഡൻ്റ് P L ജോസഫ് ആരോപിച്ചു. ഡിസാസ്റ്റർ മാനേജ്മെന്റിൽ പെടുത്തി സർക്കാരിൻ ചെയ്യാമായിരുന്ന പ്രവൃത്തിയാണിത്. ഈ കാലയളവിൽ ദുരന്ത നിവാരണ ഫണ്ട് സർക്കാരിനു ലഭ്യമായിരുന്നു. ഇതിന്റെ ചുമതലയുള്ള മന്ത്രി ജില്ലയിലുള്ള ആളുമാണ്. പക്ഷെ ഒന്നും ചെയ്തില്ല. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപെടുത്തി ചെയ്യാമായിരുന്നു. ആയതിനു മുഖ്യമന്ത്രി, പൊതു രാമത്ത് റവന്യൂ എന്നീ വകുപ്പു മന്ത്രി മാർക്ക് നിവേദനം നല്കയും നേരിൽ കണ്ട് ബോധ്യപ്പെടുത്തുകയും ചെയ്തതാണ്. പക്ഷെ ഒരു നടപടിയും ഉണ്ടായില്ല എന്നതാണ് യാഥാർത്ഥ്യം

         
.സാമ്പത്തികരംഗത്ത ഏറ്റവും പിന്നോക്കം നിർക്കുന്ന മൂന്നിലവു പഞ്ചായത്തിനു 2023 - 24 വർഷത്തേക്ക് റോഡ് മെയിന്റനൻസ് ഫണ്ട് ഇനത്തിൽ 75 ലക്ഷം രൂപ മാത്രമാണ് ബഡ്ജറ്റ് അലോക്കേഷനായി ലഭിക്കുന്നത്. അതായത് ഒന്നു വാർഡിൽ റോഡിനു ലഭിക്കാവുന്നതുക 576923 രൂപമാത്രം ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് 150 മീറ്റർ കോൺക്രീറ്റിനു പോലും തികയുകയില്ല. പാലത്തിന്റെ soil Test -നു ഏകദേശം 1 ലക്ഷം ചെലവു വരുമെന്നാണ് എൻ ജീനീയർമാർ പറയുന്നത്. മൂന്നിലവുപഞ്ചായത്തിന്റെ മൂന്നിൽ രണ്ടു ഭാഗങ്ങളിൽ റോഡു സൗകര്യം ഇനിയും എത്താനുണ്ട് എന്ന് മെമ്പർമാർ മറന്നു പോകരുത്.
          

.കഴിഞ്ഞ വർഷത്തെ റോഡു ഫണ്ടിൽ നിന്ന് 25 ലക്ഷം പാലത്തിൽ നീക്കി വച്ചിരുന്നു. എന്നാൽ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുവാൻ കരുത്തുള്ള പാലങ്ങളും മറ്റും മാത്രമേ മേലിൽ പണിയുവാൻ സാധിക്കൂ എന്ന സർക്കാർ പോളിസി അനുസരിച്ച് LSGD എൻ ജീനിയർമാർ 3 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. അതനുസരിച്ച് പാലവും റോഡും പുനർനിർമ്മിക്കുന്നതിന് സർക്കാർ PWD-യെ കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനും തുക അനുവദിക്കുന്നതിനുമാണ് പഞ്ചായത്തു ഭരണ സമിതി മുഖ്യമന്ത്രി മുതലുള്ള മന്ത്രിമാർക്ക് നിവേദനം നല്ക്കുകയും നേരിൽ കണ്ടു ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളത്. പ്രമേയം കൊണ്ടു വന്നു സ്വയം അപഹാസ്യരാകാതെ സർക്കാരിനെ കൊണ്ടു ചെയ്യിക്കുവാൻ ആർജ്ജവം കാണിക്കുകയായിരുന്നു വേണ്ടത്

.കൂടാതെ MP മാർ MLA എന്നിവരുടെ പ്രാദേശികവികസന / ആസ്തിവികസന ഫണ്ടിൽ നിന്നും തുക അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും പ്രമേയം പാസാക്കി നിവേദനങ്ങൾ നലകിയിട്ടുള്ളതുമാണ്. ഈ വസ്തുതകൾ എല്ലാം മറച്ചുവച്ചു കൊണ്ട് LDF എടുത്ത നിലപാട് തീരെ വില കുറഞ്ഞ രാഷ്ട്രീയ പാപ്പരത്വമാണ്. അതുകൊണ്ട് ജനങ്ങളുടെ മുമ്പിൽ മനപൂർവ്വം പുകമറ സൃഷ്ടിക്കുന്ന പരിപാടി മതിയാക്കി സമൂഹത്തോടു ഉത്തരവാദിത്തം കാണിക്കണമെന്നു മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റ് P L ജോസഫ് ആവശ്യപ്പെട്ടു. 
      
       

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments