Latest News
Loading...

ജോസഫ് പൗവതിലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

   ഭാരത മെത്രാൻ കത്തോലിക്കാ സമിതിയുടെ അധ്യക്ഷനായിരുന്നതും കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ അധ്യക്ഷനായിരുന്നതും ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത ആയും കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായും ഇൻറർ ചർച്ച് കൗൺസിൽ ഫോർ എഡ്യൂക്കേഷൻ ചെയർമാൻ എന്ന നിലയിലും സേവനമനുഷ്ഠിച്ച    ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിൻ്റെ  നിര്യാണത്തെ തുടർന്ന് അടിയന്തിരമായി ചേർന്ന കുവൈറ്റിലെ സീറോ മലബാർ സഭ അംഗങ്ങളുടെ കൂട്ടായ്മയായ  കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിൻറെ മാനേജിംഗ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന യോഗം അദ്ദേഹത്തിൻറെ     ആത്മശാന്തിക്ക് വേണ്ടി  പ്രാർത്ഥനകൾ നേർന്ന് നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി.


 കുവൈത്ത് കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻറ് ശ്രീ ആന്റോ കെ മാത്യു കുമ്പിളിമൂട്ടിലിൻ്റെ  അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ കുവൈറ്റിലെ സഭാ സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടവർ  മാർ ജോസഫ് പവത്തിൽ പിതാവിനെ അനുസ്മരിച്ച് സംസാരിക്കുകയുണ്ടായി.


 
.ഭാരത സഭയുടെയും കേരള സഭയുടെയും എക്കാലത്തെയും അഭിമാനമായിരുന്ന വ്യക്തിത്വമാണ് മാർ പവ്വത്തിലിന്റേതെന്നും സീറോ മലബാർ സഭയുടെ തനതായ വ്യക്തിത്വം വീണ്ടെടുക്കുന്നതിലും ആരാധനാക്രമം പുനരുദ്ധരിക്കുന്നതിലും അദ്ദേഹത്തിൻറെ അക്ഷീണമായ പ്രയത്നം സഭ എക്കാലവും അനുസ്മരിക്കുമെന്നും അജപാലന ശുശ്രൂഷരംഗത്ത് അദ്ദേഹത്തിൻറെ ആത്മീയതയിൽ ഊർന്ന വൈദക്ധ്യവും നേതൃത്വവും അനിഷേധ്യമായതാണെന്നും വിദ്യാഭ്യാസ മേഖലകളിലെ വളർച്ചയ്ക്കും മികവുറ്റ വിദ്യാഭ്യാസം തലമുറകൾക്ക് നേടിക്കൊടുക്കുന്നതിനും അദ്ദേഹത്തിൻറെ കാഴ്ചപ്പാടും കാലത്തിനനുസരിച്ചുള്ള ക്രിയാത്മകമായ ഇടപെടലുകളും വളരെ മികവുറ്റതായിരുന്നു എന്നും നാടിൻറെ വികസനത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്ന അദ്ദേഹം കുട്ടനാട് വികസന സമിതിയിലൂടെയും പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ വളർച്ചയിലൂടെയും കക്ഷി രാഷ്ട്രീയ ജാതിമതഭേദമെന്യേ ഏവർക്കും സ്വീകാര്യനായി തീരുകയും മലയോര മേഖലയിലും തീരദേശ മേഖലയിലും ഉള്ള നാനാജാതി ജന മതസ്ഥർക്ക് വേണ്ടി അദ്ദേഹം നടത്തിയ ആത്മാർത്ഥമായ പ്രയത്നത്തിലൂടെയും കർഷക മേഖലകളിൽ കർഷകരുടെ താങ്ങും തണലുമായി മാറിത്തീരുവാനും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പോരാട്ടം നടത്തുവാനും ന്യൂനപക്ഷ വിഭാഗം ഭാരത സംസ്കാരത്തിൻറെ ഭാഗമാണ് എന്നും ഭാരതത്തിൻറെ മക്കളാണ് എന്നും തല ഉയർത്തി വിളിച്ചു പറയുവാനും അദ്ദേഹം കാണിച്ച ധൈര്യവും ആത്മവിശ്വാസവും വിവിധ തലങ്ങളിൽ രാഷ്ട്രീയ നേതാക്കളുടെ കണ്ണുകൾ തുറപ്പിക്കുവാനും സാധിച്ചിട്ടുണ്ട് എന്നും നിലപാടുകളിലെ കാർക്കശത്തിലൂടെ ലളിതമായ ജീവിതവും അടിയുറച്ച ആത്മീയതയിൽ ഊർന്ന ജീവിതവും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി എന്നും കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻറ് ശ്രീ ആന്റോ കെ മാത്യു തൻറെ അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.

മധ്യ പൂർവ്വ ദേശത്ത് സീറോ മലബാർ അല്മായ സംഘടന രൂപീകരിക്കുന്നതിൽ മാർ ജോസഫ് പൗവ്വത്തിൽ വഹിച്ച പങ്ക് നിസ്തുലാവഹം ആണെന്ന് മധ്യ പൂർവദേശത്തെ ആദ്യത്തെ സീറോ മലബാർ കൂട്ടായ്മയുടെ സ്ഥാപക നേതാവായ ജേക്കബ് ആൻറണി വലിയ വീടൻ തൻ്റെ അനുശോചന സന്ദേശത്തിൽ എടുത്തുപറഞ്ഞു.

യോഗത്തിൽ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി മാത്യു ജോസ് ചെമ്പേത്തിൽ വാട്ടപ്പള്ളി സ്വാഗതവും ട്രഷറർ പോൾ ചാക്കോ പൈക്കാട്ട് നന്ദിയും പറഞ്ഞു


വിവിധ രൂപതാ പ്രവാസി കൂട്ടായ്മകളെ പ്രതിനിധീകരിച്ച് ബെന്നി പാറേക്കാട്ട് പുത്തൻപുരയിൽ( പാലാ) , മാർട്ടിൻ ജോസ് (എറണാകുളം), റോയി ജോൺ പൂവത്തിങ്കൽ (തൃശ്ശൂർ), ജോസഫ് മൈക്കിൾ (തലശ്ശേരി), അനൂപ് ജോസ് (ഇടുക്കി) , പോൾ ചാക്കോ (കോതമംഗലം), ബിനോയി വർഗീസ് (ചങ്ങനാശ്ശേരി), ജെയിംസ് (താമരശ്ശേരി), ഷിബു കാഞ്ഞിരപ്പള്ളി ), ജോബി (കോട്ടയം ), ബൈജു (മാനന്തവാടി) , ജിംസൺ മാത്യു( തലശ്ശേരി),:അജു തോമസ്, സോയസ് ടോം, ബാബു വലിയവീടൻ, സുനിൽ വെളിയത്തുമാലിൽ, ഷിൻസ് കുരിയൻ, സുനിൽ പവ്വംചിറ , ഷാജി ജോസഫ്, റോയി കുട്ടനാട്, അഖില നിബിൻ, റോസ്മിൻ സ്വയസ്, മരീന ജോസഫ് എന്നിവർ ഉൾപ്പെടെ നിരവധി പേർ മാർ ജോസഫ് പവ്വത്തിലിനെ അനുസ്മരിച്ച് സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

ബിനോയി വർഗീസിന്റെ നേതൃത്വത്തിൽ അഭിവന്ദ്യ പിതാവിൻറെ ആത്മശാന്തിക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments