Latest News
Loading...

മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഫോട്ടോഗ്രാഫറുടെ തീവട്ടിക്കൊള്ള..!

കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഫോട്ടോഗ്രാഫറുടെ തീവട്ടിക്കൊള്ള..! ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിക്കുന്ന മൃതദേഹത്തിന്റെ ഫോട്ടോയെടുക്കുന്നതിന് അമിതചാർജ്; വാർത്ത പുറത്ത് വിട്ടതിന് പിന്നാലെ തേർഡ് ഐ ന്യൂസ് ഓഫീസിൽ ആത്മഹത്യാ ഭീഷണിയുമായി ഏറ്റുമാനൂർ സ്വദേശി


കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഫോട്ടോഗ്രാഫറുടെ തീവെട്ടിക്കൊള്ളയെന്ന വാർത്ത പ്രസിദ്ധികരിച്ചതിന് പിന്നാലെ ഇന്ന് രാവിലെ 10 മണിയോടെ തേർഡ് ഐ ന്യൂസ് ഓഫീസിലെത്തി ഏറ്റുമാനൂർ സ്വദേശിയായ ഫോട്ടോഗ്രാഫർ ആത്മഹത്യാ ഭീഷണി മുഴക്കി.

തുടർന്ന് 10.30 ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ .കെ ശ്രീകുമാർ കോട്ടയം വെസ്റ്റ് പൊലീസിൽ ഇത് സംബന്ധിച്ച് പരാതി നല്കി.

ആത്മഹത്യയും കൊലപാതകവുമടക്കം പൊലീസിന് സംശയമുള്ള ദുരൂഹമരണങ്ങളുടെ ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മൃതദേഹങ്ങളുടെ ഫോട്ടോ എടുക്കുന്നതിനാണ് നാലായിരം രൂപ വരെ ഫോട്ടോഗ്രാഫർ ഈടാക്കുന്നത്.  

 എത്രയും പെട്ടന്ന് പോസ്റ്റ്മോർട്ടം നടപടികൾ തീർത്ത് മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിക്കേണ്ടതിനാൽ മരിച്ചയാളിന്റെ ബന്ധുക്കളോ, പൊതുപ്രവർത്തകരോ, പൊലീസോ പരാതി പറയാറില്ല.

കേവലം നാലോ അഞ്ചോ ഫോട്ടോ എടുത്ത് നൽകുന്നതിനാണ് ഇവർ ഈ കൊള്ള നടത്തുന്നത്

ഇന്നലെ തേർഡ് ഐ ന്യൂസ് പുറത്ത് വിട്ട വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്.

കൂടാതെ ഇയാൾ തേർഡ് ഐ ക്കെതിരെ ഗാന്ധിനഗർ പൊലീസിലും ഇതേ ആവശ്യം ഉന്നയിച്ച് ഇന്നലെ പരാതി നല്കിയിരുന്നു


.ഇന്ന് ( 13 / 03/23 ) മൂന്ന് മണിയോടെ തേർഡ് ഐ അധികൃതർ ഗാന്ധിനഗർ സ്റ്റേഷനിൽ ഹാജരാകാൻ സ്റ്റേഷനിൽ നിന്ന് അറിയിപ്പും ലഭിച്ചു.

ഇതനുസരിച്ച് തേർഡ് ഐ ചീഫ് എഡിറ്റർ ഗാന്ധിനഗർ സ്റ്റേഷനിൽ കൃത്യം 3 മണിക്ക് ഹാജരായി.  

വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്ന് ഇയാൾ എസ് ഐ മുമ്പാകെ ആവശ്യം ഉന്നയിച്ചു. എന്നാൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ചെയ്ത വാർത്ത ആണെന്നും വാർത്ത പിൻവലിക്കില്ലന്നും മാത്രമല്ല തുടർ വാർത്തകൾ ഉണ്ടാകുമെന്നും തേർഡ് ഐ അധികൃതർ എസ് ഐ യെ അറിയിച്ചു. 

തുടർന്ന് പരാതിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചു

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments