കായിക കേരളത്തിന്റെ പിതാവ് കേണല്‍ ജിവി രാജയുടെ നാടായ പൂഞ്ഞാറില്‍ ദ്രോണാചാര്യ കെപി തോമസ് മാഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കായിക അക്കാമഡി പ്രവര്‍ത്തനഫണ്ട് നിലച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയില്‍. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ സ്‌കൂള്‍ കായികമേളയിലടക്കം വലിയ നേട്ടങ്ങള്‍ കൊയ്ത അക്കാഡമിയ്ക്ക് ലഭിച്ചിരുന്ന സ്‌പോണ്‍സര്‍ഷിപ്പ് തുക മുടങ്ങിയതാണ് തിരിച്ചടിയായത്. 80-ഓളം കായികതാരങ്ങളുടെ പരിശീലനം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രയാസപ്പെടുകയാണ് രാജ്യത്തെ മികച്ച പരിശീലകനായ ദ്രോണാചാര്യ കെ.പി തോമസ് മാഷ്.
2019-ലാണ് പൂഞ്ഞാര്‍ എസ്എംവി സ്‌കൂളിനോട് ചേര്‍ന്ന് ദ്രോണാചാര്യ കെപി തോമസ് കായിക അക്കാഡമി പ്രവര്ത്തനം തുടങ്ങിയത്. ഒളിമ്പിക് മെഡലടക്കം ലക്ഷ്യംവച്ച് വേള്‍ഡ് മലയാളി കൗണ്‍സിലായിരുന്നു അക്കാഡമിയുടെ സ്‌പോണ്‍സര്‍മാര്‍.
ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ സംസ്ഥാന ദേശീയ മല്‍സരങ്ങളില്‍ മികവുറ്റ കായികതാരങ്ങളുടെ പ്രകടനത്തിന് അക്കാഡമി കരുത്തുപകരുകയും ചെയ്തു. ഇതിനിടെയെത്തിയ കോവിഡും മികച്ച താരങ്ങളെ മറ്റ് അക്കാഡമികള്‍ കൊണ്ടുപോയതും സ്‌പോണ്‍സര്‍മാര്‍ പിന്‍വലിയുന്നതിന് കാരണമാവുകയായിരുന്നു.
.വിദ്യാര്‍ത്ഥികളുടെ ചെലവടക്കം നൂന്നരലക്ഷത്തോളം രൂപയാണ് ഓരോ മാസവും വേണ്ടിവരുന്നത്. സ്‌പോണ്‍സര്‍തുക നിലച്ചതോടെ തോമസ് മാഷിന്റെ പെന്‍ഷന്‍ തുകയടക്കമാണ് ചെലവുകള്‍ക്കായി വിനിയോഗിക്കുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ സഹായവും ഇതോടൊപ്പമുണ്ട്. നിലവില്‍ 80-ഓളം കായികതാരങ്ങളാണ് ഇവിടെ പരിശീലനം നേടുന്നത്.
.ചെറുപ്രായത്തില്‍തന്നെ പരിശീലിപ്പിച്ച് തയാറാക്കുന്ന കുട്ടികളെ മറ്റുള്ളവര്‍ റാഞ്ചുന്നതിലെ നീരസവും തോമസ് മാഷിനുണ്ട്. കഴിഞ്ഞ സംസ്ഥാന കായികമേളയില്‍
എട്ടാം നേടിയതിന്റെ കരുത്തുമായാണ് അക്കാഡമിയുടെ പ്രവര്‍ത്തനം. അക്കാഡമിയുടെ ഭാവിനേട്ടങ്ങള്‍ തിരിച്ചറിഞ്ഞ് ആരെങ്കിലും സ്‌പോണ്‍സര്‍ഷിപ്പിന് തയാറാകുമെന്ന പ്രതീക്ഷയിലാണ് ഈ ദ്രോണാചാര്യനും കുട്ടികളും. തൻറെ പഴയ ശിഷ്യരിൽ നിന്നടക്കം സഹായവാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് തോമസ് മാഷ് പറഞ്ഞു.
വീഡിയോ കാണാം: Facebook
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments