Latest News
Loading...

കാവുംകണ്ടം ഇടവകയിൽ ജോസഫ് നാമധാരികളെ ആദരിച്ചു

 കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ജോസഫ് നാമധാരികളെ ആദരിച്ചു. ഫാ. സ്കറിയ വേകത്താനം ആഘോഷമായ പാട്ടു കുർബാന അർപ്പിച്ച് സന്ദേശം നൽകി. സൺഡേ സ്കൂളിലെ മിഷൻ ലീഗ് സംഘടനയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് കാവുംകണ്ടം പാരീഷ് ഹാളിൽ വച്ച് അനുസ്മരണ സമ്മേളനം നടത്തി. റോഹൻ മാത്യുസ് തോട്ടാക്കുന്നേൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. " വിശുദ്ധ യൗസേപ്പിതാവ് തിരുകുടുംബത്തിന്റെ തലവൻ" എന്ന വിഷയത്തെക്കുറിച്ച് സിംന സിജു കോഴിക്കോട്ട് പ്രസംഗിച്ചു. 
.ജെസ്‌ന കല്ലാച്ചേരിൽ മുഖ്യപ്രഭാഷണം നടത്തി. സൺ‌ഡേ സ്കൂളിലെ ജോസഫ് നാമധാരികളെ ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. അജോ ബാബു വാദ്യാനത്തിൽ തയ്യാറാക്കിയ വിശുദ്ധ യൗസേപ്പിതാവിന്റെ ഛായാചിത്രം ഫാ. സ്കറിയ വേകത്താനം പ്രകാശനം ചെയ്തു. തുടർന്ന് സൺ‌ഡേ സ്കൂളിലെ ബ്ലൂ ഹൗസിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അജോ ബാബു വാദ്യാനത്തിൽ, ദിയ ഡേവിസ് കല്ലറക്കൽ, സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ, ബിൻസി ജോസ് ഞള്ളായിൽ, റിസ്സി ഞള്ളായിൽ, ഷൈനി സണ്ണി വട്ടയ്ക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments