Latest News
Loading...

കാവുംകണ്ടം ഇടവകയിൽ വനിതാ ദിനാഘോഷം നടത്തി

 കാവുകണ്ടം ഇടവകയിലെ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് കാവും കണ്ടം പാരീഷ് ഹാളിൽ വെച്ച് വനിതാദിനാഘോഷം നടത്തി. പ്രസിഡന്റ് കൊച്ചുറാണി ജോഷി ഈരൂരിക്കൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. 


.വാർഡ് മെമ്പർ ഗ്രേസി ജോർജ് പുത്തൻകുടലിൽ വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു. " സമൂഹ നിർമ്മിതിയിൽ സ്ത്രീകളുടെ പങ്ക് "എന്ന വിഷയത്തെക്കുറിച്ച് ഫാ.സ്കറിയ വേകത്താനം ക്ലാസ് നയിച്ചു. 

.സ്ത്രീകളും ആരോഗ്യവും ,സ്ത്രീകളും വിദ്യാഭ്യാസവും ,സ്ത്രീകളും മാധ്യമങ്ങളും എന്നീ വിവിധ വിഷയത്തെക്കുറിച്ച് ഗ്രേസി ജോർജ് പുത്തൻകുടിലിൽ, ഷൈബി തങ്കച്ചൻ താളനാനി ,സിന്ധു രവി കരിഞ്ഞാങ്കൽ തുടങ്ങിയവർ യഥാക്രമം വിഷയാവതരണം നടത്തി. 

.ഇതോടനുബന്ധിച്ച് വനിതാ ക്വിസ് മത്സരം നടത്തി. കാവും കണ്ടം പള്ളിയുമായി ബന്ധപ്പെട്ട മികച്ച സേവനം ചെയ്ത മറിയം കിഴക്കേ നാത്തിന് ഫാ. സ്കറിയ വേകത്താനം പൊന്നാട അണിയിച്ച് ആദരിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു .വനിതാ സമ്മേളനത്തിൽ ഫിലോമിന കുമ്പളാങ്കലിനെ ഭാഗ്യശാലിയായി തിരഞ്ഞെടുത്തു സമ്മാനം നൽകി .വിവിധ കലാകായിക മത്സരങ്ങൾ നടത്തി. മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .

.എല്ലാവർക്കും സ്നേഹവിരുന്ന് നൽകി. സിസ്റ്റർ ലിസിയ, റാണി തെക്കൻ ച്ചേരിൽ ,ജോയ്സി ബിജു കോഴിക്കോട്ട്, സിന്ധു രവി കരിഞ്ഞാങ്കൽ, ലിസി ജോസ് ആമിക്കാട്ട് , അജിമോൾ പള്ളിക്കുന്നേൽ, സൗമ്യ ജസ്റ്റിൻ മനപ്പുറത്ത്, സന്ധ്യ തേനംമാക്കൽ ,സജിനി കരിഞാങ്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments