Latest News
Loading...

കുട്ടിശാസ്ത്രജ്ഞരെ വാർത്തെടുക്കാൻ കപ്പാട് ഗവണ്മെന്റ് സ്കൂൾ

       ഭാവിയിൽ ഒരുപറ്റം ശാസ്ത്രജ്ഞരെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഗവണ്മെന്റ് ഹൈസ്കൂൾ കപ്പാട് V. K institute ന്റെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾക്ക് റോബോട്ടിക് ക്ലാസുകൾക്ക് തുടക്കം കുറിച്ചു. ശാസ്ത്രഭിരുചിയുടെ അടിസ്ഥാനത്തിൽ പ്രത്യേകം തിരഞ്ഞെടുത്ത 24 കുട്ടികൾ നാലാം തിയതി ശനിയാഴ്ച 10 മുതൽ 3.30 വരെ നടന്ന ആദ്യ ക്ലാസ്സിൽ പങ്കെടുത്തു.

.വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾക്ക് പരിഹാരം എന്ന നിലയിൽ 'Anti Sleep Alarm for Drivers' എന്ന സാങ്കേതികവിദ്യയുടെ ആദ്യഘട്ടം കുട്ടികൾ പരീക്ഷിച്ചു. യാത്രക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയാൽ അത് സെൻസ് ചെയ്ത് അലാറം മുഴങ്ങുകയും എമർജൻസി നമ്പറിലേക്കു മെസ്സേജ് ചെയ്യുകയും കൂടാതെ ഓട്ടോമാറ്റിക്കായി വണ്ടി പതിയെ നിൽക്കുകയും ചെയ്യുന്നതാണ് ഈ സാങ്കേതികവിദ്യ.

.അസമയത്തു് ആരെങ്കിലും അനധികൃതമായി കോമ്പൗണ്ടിനുള്ളിൽ കടന്നാൽ ശബ്ദം പുറപ്പെടുവിക്കുന്ന തീഫ് അലാറം, കുട്ടികൾ സ്കൂളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും പഞ്ചു ചെയ്യുമ്പോൾ മാതാപിതാക്കൾക്ക് മെസ്സേജ് ചെല്ലുന്ന ഓട്ടോമാറ്റിക് ബയോമേട്രിക് സിസ്സ്റ്റം എന്നീ സാങ്കേതികവിദ്യകളുടെയും ആദ്യഘട്ട പരീക്ഷണം നടത്തി.

.സ്കൂൾ ഹെഡ്മിസ്ട്രെസ് ഗീത എം. ആർ, അധ്യാപകരായ പ്രിൻസ് പി മാത്യു, യോഗേഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments