Latest News
Loading...

കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട : കേന്ദ്ര ബിജെപി സർക്കാരിന്റെ ജനവിരുദ്ധ, കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ 2023 ഏപ്രിൽ അഞ്ചിന് സിഐടിയു, കിസാൻ സഭ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ സംഘടനകൾ ഇന്ത്യൻ പാർലമെന്റിലേക്ക് മസ്ദൂർ കിസാൻ സംഘർഷ് റാലിയോട് അനുബന്ധിച്ച് കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. 


.കടുവാമുഴിയിൽ നിന്നും ആരംഭിച്ച മുൻസിപ്പൽ ജാഥ സിഐടിയൂ ജില്ലാ ജോയിന്റ് സെക്രട്ടറി ജോയി ജോർജും തെക്കേക്കരയിലെ സമാപന യോഗം ജില്ലാ കമ്മിറ്റി അംഗം കുര്യാക്കോസ് ജോസഫും ഉദ്‌ഘാടനം ചെയ്തു. സിപിഐഎം ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ, സി ഐടിയൂ ഏരിയ കമ്മിറ്റി അംഗങ്ങളായി പി എ ഷെമീർ,പി പി ഹുസൈൻ, പിഎസ് അൻസാരി, എ എൻ തങ്കമണി, ജാഥ ക്യാപ്റ്റൻ കെ എൻ ഹുസൈൻ, വൈസ് ക്യാപ്റ്റൻ ടി എം ലൈല, മാനേജർ വി പി അബ്‌ദുൾ സലാം, നഗരസഭ കൗൺസിലർ അനസ് പാറയിൽ എന്നിവർ സംസാരിച്ചു..

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments