Latest News
Loading...

കടുവാമൂഴി ബസ് സ്റ്റാന്‍ഡ് എന്ന വെള്ളാന

ഈരാറ്റുപേട്ട ടൗണിലെ തിരക്ക് കുറയ്ക്കുന്നത് കൂടി ലക്ഷ്യമിട്ട് പണികഴിപ്പിച്ച കടുവാമൂഴി  ബസ് സ്റ്റാന്‍ഡ് ഒരു പതിറ്റാണ്ടിലേയ്ക്ക് എത്തുമ്പോഴും ഉപകാരപ്പെടാതെ നാശത്തിലേയ്ക്ക്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടവും ഷട്ടറുകളും നയാപൈസയ്ക്ക് ഉപകാരപ്പെട്ടില്ല. ഒരു വര്‍ഷം മുന്‍പ് ഇവിടെ ആരംഭിക്കുമെന്ന പ്രഖ്യാപിച്ച ഹുണാര്‍ഹബ്ബും സാങ്കേതിക നൂലാമാലകളില്‍ പെട്ട് കിടക്കുകയാണ്. 

.2014-ലാണ് കടുവാമൂഴിയിലെ ബസ് സ്റ്റാന്ഡ് തുറന്നത്. എന്നാല്‍ ടൗണില്‍ നിന്നും ഒന്നരകിലോമീറ്ററോളം അകലെയുള്ള സ്റ്റാന്‍ഡിനെ ദിവസങ്ങള്‍ക്കുള്ളില്‍ ബസുകള്‍ അവഗണിക്കുകയായിരുന്നു. ട്രാഫിക് യോഗങ്ങളിലടക്കം നിര്‍ദേശം നല്കിയിട്ടും ഇത് നടപ്പായില്ല. ഇതോടെ ബസ് സ്റ്റാന്‍ഡ് സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഗ്രൗണ്ടായും കന്നുകാലികളുടെ താവളമായും മാറി.

വീഡിയോ.. : Facebook 

.ഇവിടെ നിര്‍മിച്ച വ്യാപാരസമുച്ചയവും കംഫംര്‍ട് സ്റ്റേഷനും പൊട്ടിപ്പൊളിഞ്ഞു. വെയിറ്റിംഗ് ഷെഡും ഉപയോഗശൂന്യമായി. ലേലത്തില്‍നല്കാന്‍ പണികഴിപ്പിച്ച ഷട്ടറുകള്‍ നിലവില്‍ ഹരിതകര്‍മസേനയുടെ പ്ലാസ്റ്റിക് ശേഖരിക്കാനായി നല്കിയിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് ഇവിടെ തീപടര്‍ന്ന് 2 ഷട്ടറുകള്‍ നശിക്കുകയും ചെയതു. 


.മലഞ്ചരക്ക് കേന്ദ്രമായ ഈരാറ്റുപേട്ടയ്ക്ക് കേന്ദ്ര ന്യൂനപക്ഷ ഫണ്ടില്‍ നിന്നും അനുവദിച്ച മൂന്നേകാല്‍ കോടിയുടെ ഹുണാര്‍ഹബ്ബ് ഇവിടെ നിര്‍മിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച പദ്ധതിയുടെ ഫയലുകള്‍ ഇപ്പോഴും നടപടിക്രമങ്ങളിലാണ്. 

.ഹുണാര്‍ഹബ്ബ് പ്ലാന്‍ പ്രകാരം 7 ലക്ഷം മുടക്കി നിര്‍മിച്ച വ്യാപാരകേന്ദ്രം പൊളിച്ചുനീക്കേണ്ടിവരും. നിലവിലെ കെട്ടിടത്തില്‍ നിന്നും വരുമാനമില്ലാത്ത സാഹചര്യത്തില്‍ ഇത് പൊളിച്ചുനീക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കടുവാമൂഴിയുടെ വികസനം ലക്ഷ്യമിട്ട് വിനിയോഗിച്ച ലക്ഷക്കണക്കിന് രൂപ പാഴാവുകയാണ്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments