Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്തിൽ ജല ബജറ്റ്

തീക്കോയി : സംസ്ഥാന ഗവൺമെന്റിന്റെ നവകേരളം കർമ്മ പദ്ധതി പ്രകാരം തീക്കോയി ഗ്രാമപഞ്ചായത്തിൽ ജലബജറ്റ് തയ്യാറാക്കുന്നതിനുള്ള രൂപരേഖയായി. ജലസുരക്ഷയിലേക്കുള്ള ആദ്യ ചുവടുവെപ്പ് എന്നതിന്റെ അടിസ്ഥാനത്തിൽ ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും സംബന്ധിച്ച് തയ്യാറാക്കുന്ന രേഖയാണ് ജല ബജറ്റ്. 

       

.ഗ്രാമപഞ്ചായത്തിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ കൃഷിക്കും കുടിവെള്ളത്തിനും വിനോദസഞ്ചാരത്തിനും വ്യവസായത്തിനും ആവശ്യമായ ജലത്തിന്റെ ഉപയോഗം കണക്കാക്കുന്നതിനും വിവിധ വകുപ്പുകളിലൂടെ ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ബജറ്റ് തയ്യാറാക്കുന്നതിനും തീരുമാനിച്ചു.

.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെസി ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, വൈസ് പ്രസിഡണ്ട് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ, കവിത രാജു, രതീഷ് പി.എസ്, അമ്മിണി തോമസ്, 

.നജീമ പരികൊച്ച്, സെക്രട്ടറി ആർ സുമ ഭായ് അമ്മ, ജലനിധി പ്രോജക്ട് കമ്മീഷണർ, ഗീത എസ് നായർ, ജോസ്മി ജോൺസൺ, ഹരിത കേരളം കോ- ഓഡിനേറ്റർ ശരത് ചന്ദ്രൻ, അപർണ്ണ എൻ നായർ, വിഇഒ സൗമ്യ കെ വി, കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി ഡേവിഡ്, ജലനിധി ബി.ജി ഫെഡറേഷൻ ഭാരവാഹികൾ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments