Latest News
Loading...

ഈരാറ്റുപേട്ടയിൽ വൻ തീപിടുത്തം

ഈരാറ്റുപേട്ടയിൽ വൻ അഗ്നിബാധ. കാഞ്ഞിരപ്പള്ളി റോഡിൽ ജീലാനി പടിയ്ക്ക് സമീപമാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചെ 2 മണിയോടെ ആയിരുന്നു തീപിടുത്തം. 


ഇവിടെയുണ്ടായിരുന്ന ഒരു ഫർണിച്ചർ ഗോഡൗൺ പൂർണ്ണമായും കത്തിനശിച്ചു.  പുലർച്ചെ 2.15 മുതൽ തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചു എങ്കിലും 6 മണിയോടെയാണ് പൂർത്തിയായത്.

ഗോഡൗണിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാഹനം പൂർണ്ണമായും കത്തിനശിച്ചു. 

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുവാൻ സമീപ പ്രദേശത്തെ വീടുകളിൽ നിന്നും അളുകളെ ഒഴിപ്പിച്ചിരുന്നു.
 ഈരാറ്റുപേട്ടയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും തീ കെടുത്താനായില്ല. കാഞ്ഞിരപ്പള്ളിയിൽ നിന്നും കൂടി ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

വീഡിയോ: Facebook 

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments