Latest News
Loading...

ഈരാറ്റുപേട്ടയിൽ തീപിടുത്തത്തിൽ വാഹനവും കത്തി നശിച്ചു.


ഈരാറ്റുപേട്ടയിൽ ബുധനാഴ്ച പുലർച്ചെ ഉണ്ടായ വൻ അഗ്നിബാധയിൽ ഒരു പിക്കപ് ജീപ്പും കത്തി നശിച്ചു. കാഞ്ഞിരപ്പള്ളി റോഡിൽ ജീലാനിക്ക് സമീപമാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചെ 2 മണിയോടെ ആയിരുന്നു തീപിടുത്തം. നടക്കൽ സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ള ന്യൂ ഫർണിച്ചർ എന്ന  സ്ഥാപനവും പൂർണമായും കത്തി നശിച്ചു.


.ഈരാറ്റുപേട്ടയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും തീ കെടുത്താനായില്ല. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും കൂടി ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സമീപത്തെ വീടുകളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയിരുന്നു. നിർമാണ ശേഷം സൂക്ഷിച്ചിരുന്ന ഫർണിച്ചർ ഉപകരണങ്ങളും കത്തി നശിച്ചു. 

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments