Latest News
Loading...

പൂഞ്ഞാർ സെന്റ് ആന്റണീസിൽ ഇല - 'ELA' പ്രോഗ്രാം നടന്നു

സമഗ്ര ശിക്ഷാ കേരളം 2020 -23 വാർഷിക പദ്ധതിയിലും സ്റ്റാർസ് പദ്ധതിയിലും ഉൾപ്പെടുത്തിയ പഠന പരിപോഷണ പരിപാടി - ELA - പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കോവിഡ് കാലഘട്ടത്തിനുശേഷം സ്കൂളിൽ എത്തിയ കുട്ടികൾക്കുണ്ടാകുന്ന പഠന പ്രയാസങ്ങൾ മറികടക്കുന്നതിനും കുട്ടികൾക്ക് വിവിധ മേഖലകളിൽ പിന്തുണ നൽകുന്നതിനുമായി തയ്യാറാക്കിയ പ്രൊജക്ടാണ് ELA. സയൻസ് വിഷയം അടിസ്ഥാനമാക്കി ' ഇലക്ട്രിക് സർക്യൂട്ട് ' ആയിരുന്നു തിരഞ്ഞെടുത്ത പഠന വിഷയം. 
.സർക്യൂട്ടുകളുടെ കോമ്പിനേഷൻ, എക്സ്റ്റൻഷൻ ബോർഡ് ഉണ്ടാക്കുന്ന വിധം, പാരലൽ കോമ്പിനേഷൻ, ഡൊമസ്റ്റിക് ഇലക്ട്രിക് സർക്യൂട്ട് സെറ്റ് ചെയ്യുന്ന വിധം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി കുട്ടികൾ കണ്ടും ചെയ്തും മനസിലാക്കി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോർജ് മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ചാണ്ടി കിഴക്കയിൽ സി.എം.ഐ., വാർഡ് മെമ്പർ ശ്രീ. അനിൽകുമാർ മഞ്ഞപ്ലാക്കൽ, പ്രിൻസിപ്പാൾ ശ്രീ. ബെന്നി തോമസ്, ഹെഡ്മാസ്റ്റർ ശ്രീ. ടോം കെ.എ.. പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രീമതി സോൻസി പോൾ എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments