Latest News
Loading...

ദിലീപ് ചന്ദ്രന്റെ ജീവന്‍ രക്ഷിക്കാന്‍ നാടൊരുമിക്കുന്നു.

2 കിഡ്‌നികളും പ്രവര്‍ത്തനരഹിതമായ രാമപുരം പഞ്ചായത്തിലെ ഓട്ടോഡ്രൈവറായിരുന്ന മുല്ലമറ്റം താണിക്കവയലില്‍ ദിലീപ് ചന്ദ്രന്റെ ജീവന്‍ രക്ഷിക്കാനായി നാട് ഒരുമിക്കുന്നു. ഭാര്യയും 2 കുട്ടികളും അടങ്ങുന്ന കുടുംബം സാമ്പത്തികമായി പ്രതിസന്ധികളെ നേരിടുമ്പോഴാണ് ഇരുട്ടടിയായി രോഗവുമെത്തുന്നത്. 

രാമപുരം ആശുപത്രി ജംഗ്ഷനില്‍ ഓട്ടോ ഓടിച്ച് കഴിഞ്ഞിരുന്ന ദിലീപ് പെട്ടെന്നാണ് രോഗബാധിതനാകുന്നത്. കയറിക്കിടക്കാന്‍ നല്ലൊരു വീട് പോലുമില്ലാത്തതിനാല്‍ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് വീട് നിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ദിലീപിന്റെ ആരോഗ്യനില കൂടുതല്‍ വഷളായതും പരിശോധനയില്‍ ഇരു കിഡ്‌നികളും പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തിയതും. 


.ജീവന്‍ നിലനില്‍ക്കണമെങ്കില്‍ 2 കിഡ്‌നികളും മാറ്റിവയ്ക്കണം. സൗജന്യമായി കിഡ്‌നി ലഭിച്ചാല്‍പോലും 15 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി വേണ്ടിവരും. ഇത് കണ്ടെത്തുന്നതിനായി സമൂഹത്തിലെ ഉദാരമതികളുടെ സഹായം തേടുകയാണ്, ദിലീപ് ചികിത്സാ സഹായനിധിയിലൂടെ. നാളെ വ്യാപാര സ്ഥാപനങ്ങളിലൂടെ ചികിത്സചെലവിനായുള്ള തുക കണ്ടെത്തുന്നതിന് ധനസമാഹരണം നടത്തും.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments