Latest News
Loading...

വേനൽ കടുക്കുമ്പോഴും നോക്കുകുത്തിയാകുന്ന ചെക്ക് ഡാം

വേനൽക്കാലത്ത് ജലസ്രോതസ്സുകളിൽ വെള്ളത്തിൻറെ ലഭ്യത ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് ചെക്ക് ഡാമുകൾ നിർമ്മിക്കുന്നതെങ്കിലും ലക്ഷങ്ങൾ മുടക്കിയ ചെക്ക് ഡാം നോക്കുകുത്തിയാകുന്ന കാഴ്ചയാണ് മൂന്നിലവ് വാകക്കാട്ടുള്ളത്. വേനൽക്കാലത്ത് ഷട്ടറുകൾ ഇടാത്തതോടെ ഒരിക്കൽ പോലും ആളുകൾക്ക് ഇതിൻറെ പ്രയോജനം ലഭിച്ചിട്ടില്ല. ഉപകാരമില്ലെന്ന് മാത്രമല്ല മഴക്കാലത്ത് വെള്ളപ്പൊക്കത്തിന്റെ കെടുതി കൂടി നേരിടുകയാണ് പ്രദേശവാസികൾ . 

ഇറിഗേഷൻ വകുപ്പാണ് വർഷങ്ങൾക്ക് മുമ്പ് വാകക്കാട്ട് ആറ്റിൽ ചെക്ക് ഡാം നിർമ്മിച്ചത്. മലയോരമേഖലയായ മൂന്നരവിലെ ജല ദൗർലഭ്യത്തിന് പരിഹാരം ആകും എന്ന് ജനങ്ങൾ കരുതി. എന്നാൽ വേനൽക്കാലത്ത് ഷട്ടർ ഇട്ടതോടെ നിർമ്മാണത്തിലെ അപാകത മൂലം വെള്ളം മുഴുവൻ ഒഴുകിപ്പോയി. ഇതോടെ തുടർ വർഷങ്ങളിൽ വേനൽക്കാലത്ത് ഷട്ടർ ഇടുന്നത് ഒഴിവാക്കി. വേനൽക്കാലത്ത് ഉപകാരമില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ചെക്ക് ഡാം എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. 

വീഡിയോ കാണാം: Facebook 

എന്നാൽ മഴക്കാലത്ത് ചെക്ക് ഡാം വലിയ ദുരിതമാണ് സമ്മാനിച്ചത്. കഴിഞ്ഞ മഴക്കാലത്ത് മാത്രം രണ്ടു തവണ മൂന്നിലവ് ടൗൺ വെള്ളത്തിനടിയിലായി. വ്യാപാരികൾക്ക് ഉണ്ടായത് കനത്ത നഷ്ടം . ചെക്ക് ഡാം പൊളിച്ചു നീക്കുമെന്ന് കഴിഞ്ഞ മഴക്കാല ദുരിതത്തിനു ശേഷം സ്ഥലം സന്ദർശിച്ച മന്ത്രി വി എൻ വാസവൻ പറഞ്ഞിരുന്നു. 

മഴക്കാലത്ത് ഒഴുകിയെത്തിയ മണൽ ചെക്ക് ഡാമിൽ അടിഞ്ഞു കൂടിയ നിലയിലാണ്. ഷട്ടർ ഇട്ടാൽ പോലും ചെറിയൊരു അളവ് വെള്ളം മാത്രമേ സംഭരിച്ചു നിർത്താൻ ആകു. വേനൽക്കാലത്ത് ഈ മണൽപ്പരപ്പ് കുട്ടികളുടെ കളിസ്ഥലമായി മാറും എന്നത് മാത്രമാണ് ചെക്ക് ഡാം കൊണ്ടുണ്ടായ ഏക പ്രയോജനം. മണൽ നീക്കുന്നതിനായി നടപടിക്രമങ്ങൾ ആരംഭിച്ചു എങ്കിലും ഫണ്ട് തീരുകയും മഴയെത്തുകയും ചെയ്തതോടെ പൂർത്തിയാക്കാനായില്ല. ജനങ്ങൾക്ക് ഉപകാരപ്പെടാത്ത ചെക്ക് ഡാം പൊളിച്ചു മാറ്റണമെന്നാണ് പഞ്ചായത്തിന്റെയും നിലപാട്.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments