Latest News
Loading...

തിടനാട് ഗ്രാമപഞ്ചായത്തിന്റെ ബജറ്റ് അവതരണം

തിടനാട് ഗ്രാമപഞ്ചായത്തിന്റെ 2023-24 വർഷത്തെ ബജറ്റ് പ്രസിഡന്റ് ശ്രീ വിജി ജോർജ് വെള്ളുക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ലീനാ ജോർജ് അവതരിപ്പിച്ചു. 11,17,88,358/ രൂപ വരവും 10,09,47,500/ ചെലവും 1,08,40,858/ രൂപ നീക്കി ബാക്കിയുമുള്ള ബജറ്റിനാണ് അംഗീകാരം നൽകിയത്. റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് 1,57,32,000/ രൂപയും ദാരിദ്രലഘൂകരണ പ്രവർത്തനങ്ങൾക്ക് 1,57,62,000/ രൂപയും ഭവന നിർമ്മാണത്തിന് 1,44,73,560/ രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ശുചിത്വ സുന്ദര തിടനാട് എന്ന ലക്ഷ്യം മുൻ നിർത്തി 19,78,000/ രൂപ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് വകയിരുത്തിയിട്ടുണ്ട്. 
.കൂടാതെ പ്രാധാന്യമർഹിക്കുന്ന മറ്റ് മേഖലകളായ പട്ടികജാതി വികസനത്തിന് 31,67,000/ രൂപയും പട്ടികവർഗ്ഗ വികസനത്തിന് 2,83,000/ രൂപയും കുടിവെള്ള പദ്ധതികൾക്ക് 24,78,000/രൂപയും റോഡ് നിർമ്മാണത്തിന് 23,00 000/ രൂപയും അങ്കണവാടികളുടെ നവീകരണത്തിന് 16,50,000/രൂപയും കാർഷിക വികസന പരിപാടികൾക്ക് 15,00,000/ രൂപയും മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്ക് 15,72,000/രൂപയും ക്ഷീരവികസന പ്രവർത്തനങ്ങൾക്ക് 10,70,000/ രൂപയും സമ്പൂർണ വൈദ്യുതീകരണത്തിന് 10,00,000/ രൂപയും ഭിന്നശേഷി ക്ഷേമത്തിന് 13,75,000/ രൂപയും വയോജന ക്ഷേമത്തിന് 4,50,000/ രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുള്ളതായി വൈസ് പ്രസിഡന്റ് ലീനാ ജോർജ് അറിയിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments