Latest News
Loading...

മധുരപലഹാര വിതരണവും പ്രകടനവും നടത്തി

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എൻഡിഎ മുന്നണി നേടിയ വൻ തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് പാലാമണ്ഡലം ബിജെപി പ്രവർത്തകർ ടൗണിൽ ഉടനീളം മധുരപലഹാര വിതരണവും പ്രകടനവും നടത്തി

.ഒരിക്കലെങ്കിലും ബിജെപി ഭരണത്തിന്റെ മധുരം നുകർന്നവർ പിന്നീട് ഒരിക്കലും ബിജെപി തള്ളിപ്പറയുകയില്ല എന്നുള്ളതിന്റെ തെളിവാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ് വിജയം എന്ന മണ്ഡലം പ്രസിഡന്റ്‌ ബിനീഷ് ചൂണ്ടച്ചേരി അവകാശപ്പെട്ടു. അഴിമതിയും കൈയിട്ടുവാരലും സ്വജനപക്ഷപാതവും പി പ്പിടിവിദ്യകളും കണ്ടുമടുത്ത ജനങ്ങൾക്ക് ബിജെപിയെ കേരളത്തിലും മാറി പരീക്ഷിക്കാവുന്നതാണെനന്നും, നാടിൻറെ സമഗ്ര വികസനത്തിന് ബിജെപി അല്ലാതെ മറ്റൊരു കക്ഷിക്ക് സാധിക്കുകയില്ലെന്ന് ഇന്ത്യയിലെയും ത്രിപുരയിലെയും ഭരണം ജനങ്ങൾക്ക് എന്നെന്നേക്കുമുള്ള തിരിച്ചറിവും തെളിവുമാണെന്ന് അദ്ദേഹത്തിൻറെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
.കോൺഗ്രസിന്റെയും ഇടതുപക്ഷ പാർട്ടികളുടെയും രഹസ്യബന്ധത്തെ നിഷിദ്ധമായി വിമർശിച്ച ബിനീഷ് ചൂണ്ടച്ചേരി സിപിഎമ്മിന്റെ കിരാത ഭരണത്തിൽ ബലിയാടായ അനേകം കോൺഗ്രസുകാരുടെ ആത്മാക്കളോടുള്ള വഞ്ചനയാണ് ഈ ബന്ധം എന്ന് അദ്ദേഹം എടുത്തുപറഞ്ഞു കേരളത്തെ സർവ്വനാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് ത്രിപുരയിലെയും നാഗാലാൻഡിലെ യും പോലെ ബിജെപി ഭരണം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

.വറുതിയുടെയും ദാരിദ്ര്യത്തിന്റെയും കമ്മ്യൂണിസ്റ്റു കനൽ ശ്രീ നരേന്ദ്രമോഡി യുടെ വികസനപെരുമഴയിൽ എന്നേക്കുമായി കേരളത്തിൽ നിന്നുകൂടി ഒ ലിച്ചുപോകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി adv അനീഷ്‌ ജി ഗോപിനാഥ്, വൈസ് പ്രസിഡന്റു മാരായ ശുഭ സുന്ദർ രാജ്, ജയൻ കരുണാകരൻ, സെക്രട്ടറി സതീഷ് ജോൺ തോട്ടപ്പള്ളിൽ, ഹരികൃഷ്ണൻ, രാജപ്പൻ, മൈക്കിൾ, രാജു, അനുരാജ് തുടങ്ങിയ ബിജെപി ഭാരവാഹികളും നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments