Latest News
Loading...

ബിജെപി ധർണ്ണ സമരം നടത്തി

      കേന്ദ്ര സ്വപ്ന പദ്ധതിയായ ജൽജീവൻ മിഷൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിന് എതിരെ ബിജെപി സംസ്ഥാന വ്യാപകമായി നടത്തിയ പഞ്ചായത്ത്‌ തല സമരം തലപ്പലം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗം സോമശേഖരൻ തച്ചേട്ട് ഉത്ഘാടനം ചെയ്തു. പ്രതികൂല കാലാവസ്ഥയിൽ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന സാഹചര്യം മുൻ നിർത്തി സമയ ബന്ധിതമായി ജൽജീവൻ പദ്ധതി പൂർത്തികരിച്ചു എല്ലാവീടുകളിലും കുടിവെള്ളം എത്തിച്ചു പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമര പ്രക്ഷോഭങ്ങളെ നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. 
.ഭരണങ്ങാനം മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് തലപ്പലം,ജില്ലാ കമ്മിറ്റി അംഗം മോഹൻകുമാർ,മണ്ഡലം വൈസ് പ്രസിഡന്റ്‌ ജയന്തി ജയചന്ദ്രൻ,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് പി കെ,പഞ്ചായത്ത് ജന സെക്രട്ടറി ബൈജു കടപുഴ,വാർഡ് മെമ്പർ ചിത്രാ സജി. ശ്രീകാന്ത് ആർ, ബാബുചാലിൽ, ജോസഫ് കെ പി തുടങ്ങിയവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments