Latest News
Loading...

പഞ്ചായത്ത് വക ആംബുലൻസ് നോക്കുകുത്തി


 അത്യാവശ്യകാര്യത്തിന് വിളിച്ചാൽ പോലും പഞ്ചായത്ത് സെക്രട്ടറി ഫോൺ എടുക്കുന്നില്ലെന്നു പരാതി. കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജേഷ് ബി യാണ് സെക്രട്ടറിക്കെതിരെ പരാതി ഉന്നയിച്ചത്. 


.പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ആംബുലൻസ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ഓടുന്നുണ്ട്. മറ്റൊരു ആംബുലൻസിനു ഡ്രൈവർ നിലവിലില്ല. അതിനാൽ ഒരു രോഗിയെ ആശുപത്രിയിലെത്തിക്കാൻ പഞ്ചായത്ത് ഡ്രൈവറെ വിളിച്ചു. ആംബുലൻസിൻ്റെ താക്കോലും മറ്റൊരു സ്ഥലത്തായിരുന്ന അദ്ദേഹത്തിൻ്റെ കൈയ്യിൽ ആയിരുന്നു. തുടർന്നു താക്കോൽ വാങ്ങാൻ ഡ്രൈവറുടെ അടുത്തേയ്ക്ക് പുറപ്പെട്ടു പകുതിയായപ്പോൾ സെക്രട്ടറി പറയാതെ താക്കോൽ നൽകില്ലെന്നു ഡ്രൈവർ വിളിച്ചു പറഞ്ഞു. ഇതേത്തുടർന്നു സെക്രട്ടറിയെ പലതവണ വിളിച്ചെങ്കിലും ഫോണിൽ കിട്ടാത്തതിനാൽ തിരികെ പോരുകയും മറ്റൊരു ആംബുലൻസ് വാടകയ്ക്കെടുത്ത് രോഗിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്ന് രാജേഷ് പറയുന്നു.

.സെക്രട്ടറിയുടെ നടപടിയും ഡ്രൈവറുടെ നടപടിയും അംഗീകരിക്കാനാവില്ല. ഇതിനെതിരെ വകുപ്പ് മന്ത്രി, എം എൽ എ, പഞ്ചായത്ത് ഡയറക്ടർ, ജില്ലാ കളക്ടർ എന്നിവർക്കു പരാതി നൽകുമെന്ന് രാജേഷ് ബി പറഞ്ഞു. അടിയന്തിരമായി ആംബുലൻസിനു ഡ്രൈവറെ നിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചായത്തിൻ്റെ ആംബുലൻസ് ഒരു പ്രയോജനവുമില്ലാതെ കിടന്നിട്ടും ഡ്രൈവറെ നിയോഗിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നും വൈസ് പ്രസിഡൻ്റ് കുറ്റപ്പെടുത്തി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments