Latest News
Loading...

സിനിമയിൽ സജീവമാകുന്ന കിടങ്ങൂർ സ്വദേശി അഖിൽ തേവർകളത്തിൽ

ഒട്ടേറെ മ്യൂസിക്കൽ വീഡിയോസിലൂടെ സിനിമയിലേയ്ക്ക് ചേക്കേറുന്ന പുതുമുഖ നടനാണ് അഖിൽ. എന്റെ ഈശോ എന്നൊന്നു വിളിച്ച നേരം, ഒറ്റക്ക് പോയി പൂക്കാലം, തുടങ്ങിയ ഒരുപാട് മ്യൂസിക്കൽ വീഡിയോസ് ചെയ്ത അഖിൽ ലക്കനൗ DPS CBSC സ്കൂൾ പ്രിൻസിപ്പൽ കൂടെ ആണ്.

ഒരു പോലീസുകാരന്റെ ആകാരവടിവുകളുള്ള അഖിൽ, നടൻ ചെമ്പൻ വിനോദ് നിർമിച്ച ഉല്ലാസ് ചെമ്പൻ ഡയറക്ഷൻ ചെയ്യുന്ന സിനിമയിലും ചിത്രീകരണം നടക്കുന്ന തമിഴ്, തെലുങ്ക് സിനിമ കളിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

കിടങ്ങൂർ, മറ്റകര പൊൻകുന്നത്തു കാവ് അമ്പലം എന്നി സ്ഥലങ്ങളുടെ ദൃശ്യഭംഗി ഒപ്പിയെടുത്ത "സ്നേഹ തംബുരു" എന്ന മ്യൂസിക്കൽ വീഡിയോ ഇതിനോടകം തന്നെ ഒരുപാടു ജനശ്രദ്ധയാകർഷിച്ചുകഴിഞ്ഞു.

മ്യൂസിക്കൽ വീഡിയോ കാണാം: CLICK HERE 

 കണ്ണൻ കിടങ്ങൂർ ക്യാമറ ചെയ്ത സ്നേഹ തംബുരുവിൽ Adv. ശിവകാമി കൈമൾ ആണ് നായിക വേഷം ചെയ്തിരിക്കുന്നത്. കോമേഴ്‌സിൽ Phd, കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ ഉള്ള അഖിൽ ഇൻസ്റ്റാഗ്രം, ഫേസ്ബുക്ക് റീൽസുകളിലൂടെ സുപരിചിതനാണ്, 

ആക്ഷൻ സിനിമകളെ ഏറെ സ്നേഹിക്കുന്ന അഖിൽ കിടങ്ങൂർ റോയൽ ജിം ഇൻസ്ട്രക്ടർ കിരണിന്റെ ശിക്ഷണത്തിൽ ആണ് തന്റെ ഫിസിക്കൽ ഫിറ്റ്നസ്സ് നിലനിർത്തികൊണ്ടിരിക്കുന്നത്. എബിൻ മാത്യു ചേർപ്പുങ്കൽ സംവിധാനം ചെയ്ത മ്യൂസിക് വീഡിയോകളിലൂടെ ശ്രദ്ധയാകർഷിച്ച അഖിൽ നാട്ടുകാരനും സുഹൃത്തുമായ അസിസ്റ്റന്റ് ഡയറക്ടർ ജിൻസ് പള്ളിപ്പറമ്പിൽ ട്രഷറർ ആയ Golden Storm Entertainments എന്ന ഫിലിം സൊസൈറ്റി വഴിയാണ് സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുന്നത്.

റൊമാന്റിക് ഹീറോയായും ആക്ഷൻ ഹീറോയായും വരും നാളുകളിൽ അഖിൽ തേവർക്കളത്തിൽ നമ്മുടെ പാലായിൽ നിന്നും മലയാള സിനിമയ്ക്ക് നല്ലൊരു വാഗ്ദാനമാകുമെന്നത് തീർച്ചയാണ്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments