Latest News
Loading...

നടപടി നീതി നിഷേധം എന്ന് കാവുംകണ്ടം എ കെ സി സി

കാവുംകണ്ടം : മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്നവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ലെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കാവുംകണ്ടം ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവ സമൂഹത്തോട് സംസ്ഥാന സർക്കാർ കടുത്ത വിവേചനം പുലർത്തിക്കൊണ്ട് ഇരട്ട നീതി കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. 


.ജനാധിപത്യ രാജ്യത്തിലെ പൗരന്മാരെ മതേതരത്വത്തിന്റെ പേരിൽ അർഹമായ പെൻഷനാനുകുല്യം നിഷേധിക്കുന്നത് കടുത്ത അനീതിയാണ്. രാജ്യത്തെ പൗരന്മാർക്ക് ഗവൺമെന്റ് നൽകുന്ന ജീവിത പരിരക്ഷയാണ് പെൻഷൻ. ജാതിമത വ്യത്യാസമില്ലാതെ അർഹതപ്പെട്ട എല്ലാവർക്കും ലഭിക്കേണ്ട പെൻഷൻ സഹായ പദ്ധതിയിൽ നിന്ന് വൈദികർ, സന്യസ്തർ, വിവിധ കാരുണ്യ സ്ഥാപനങ്ങളിലെ അന്തേവാസികൾ എന്നിവരെ ഗുണഭോക്തൃ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന നിർദ്ദേശം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധ സമരം നടത്തുമെന്നും യോഗം തീരുമാനിച്ചു. 


ജീവകാരുണ്യ സ്ഥാപനങ്ങളിലെ അന്തേവാസികളെ പോലും പെൻഷൻ ആനുകൂല്യത്തിൽ നിന്നും ഒഴിവാക്കുന്ന നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് യോഗം പ്രസ്താവിച്ചു. ഇതിനെ സംബന്ധിച്ചുള്ള വിവാദ ഉത്തരവ് പിൻവലിച്ച് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ വേണ്ട നടപടി അധികാരികൾ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഭിലാഷ് കോഴിക്കോട്ട് മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. ഡേവിസ് കല്ലറയ്ക്കൽ, ബിജു ഞള്ളായിൽ, ജോസ് കോഴിക്കോട്ട്, രാജു അറയ്ക്കക്കണ്ടത്തിൽ, തോമാച്ചൻ കുമ്പളാങ്കൽ, ജിബിൻ കോഴിക്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments