Latest News
Loading...

പാസിംഗ്ഔട്ട് പരേഡ് നടന്നു.




ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് 2021-23 ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ചൊവ്വാഴ്ച്ച സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു.
 ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സുഹ്റ അബ്ദ്ദുല്‍ ഖാദര്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ചു. 

.ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബാബു സെബാസ്റ്റിന്‍ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.എം.അബ്ദുല്‍ ഖാദര്‍, പ്രിന്‍സിപ്പാള്‍ ഫൗസിയ ബീവി,
ഹെഡ്മിസ്ട്രസ് എം.പി. ലീന എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു. 

.സ്റ്റ്യുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുള്ള അവാര്‍ഡ്ദാനം നടത്തി.
 കമ്യൂണിറ്റി പോലീസ് ഓഫീസര്‍ പി.എസ്. റമീസ്, എ.സി.പി.ഒ. ഷമീന, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ സരത്ത് കൃഷണദേവ്, പ്രസാദ് അധ്യാപകരായ അന്‍സാര്‍ അലി, മാഹീന്‍.സി.എച്ച്, എം.എഫ്. അബ്ദുല്‍ ഖാദര്‍ സൂപ്പര്‍ സീനിയര്‍ കേഡറ്റ് മിന മറിയം നവാസ് എന്നിവര്‍ നേതൃത്വം നല്‍കി.

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments