Latest News
Loading...

ഈരാറ്റുപേട്ടയിൽ 75 ഹരിത പതാകകൾ ഉയർത്തി

മുസ്ലീം ലീഗ് ജന്മദിനത്തിൽ മാർച്ച് 10 ന് ചെന്നൈ രാജാജി ഹാളിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനങ്ങളുടെ ഭാഗമായി, മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി  75 മുതിർന്ന പാർട്ടി പ്രവർത്തകരെ അണിനിരത്തി 75 ഹരിത പതാകകൾ മഞ്ചാടി തുരുത്തിൽ ഉയർത്തി

.പ്രസിഡൻറ് കെ.എ.മുഹമ്മദ് ഹാഷിം അദ്ധ്യക്ഷത വഹിച്ചു. സിറാജ്കണ്ടത്തിൽ സ്വാഗതം ആശംസിക്കുകയും അബ്ദുൾ കാദർ മൗലവിയുടെ പ്രാർത്ഥന നടത്തി 

.ജില്ലാ മുസ്ലിം ലീഗ് ട്രഷറർ കെ.എ.മുഹമ്മദ് അഷറഫ് അബ്ദുൾ കാദർ മൗലവിയും ഒന്നാമത്തെ പതാക ഉയർത്തുകയും തുടർന്ന് മറ്റു മുതിർന്ന നേതാക്കളും പ്രവർത്തകരും പതാകകൾ ഉയർത്തി. ചടങ്ങിൽ ഹാഷിംപുളിക്കീൽ പ്ലാറ്റിനം ജൂബിലി സന്ദേശം നൽകി

അഡ്വ.പീർ മുഹമ്മദ് ഖാൻ ,സി.പി. ബാസിത്ത്, റാസി ചെറിയ വല്ലം, കെ.എ. മാഹീൻ, അഡ്വ.വി.പി.നാസർ,വി.പി.മജീദ്ബഷീർ കുട്ടി, റിയാസ് പ്ലാമൂട്ടിൽ, കെ.എച്ച്.മീരാണ്ണൻ സി.കെ.ബഷീർ,അബ്സാർ മുരിക്കോലി, അൻവർ അലിയാർ എന്നിവർ സം സാരിച്ചു.
.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments