Latest News
Loading...

വ്യത്യസ്ത കഴിവുകളുള്ളവരുടെ കലോത്സവം “ഉണര്‍വ്വ് 2023”

കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന പഞ്ചായത്തിലെ വ്യത്യസ്ത കഴിവുകളുള്ളവരുടെ കലോത്സവം “ഉണര്‍വ്വ് 2023” എന്ന പേരില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. നിമ്മി ട്വിങ്കിള്‍രാജ് – ന്റെ അദ്ധ്യക്ഷതയില്‍ പാലാ ഡി.വൈ.എസ്.പി. ശ്രീ. തോമസ് എ.ജെ. കലോത്സവം ഉദ്ഘാടനവും ഭിന്നശേഷിക്കാര്‍ക്കുളള ഉപകരണ വിതരണവും നിര്‍വഹിച്ചു. 

    
.ഭിന്നശേഷി സമൂഹത്തിന്റെ സർഗ്ഗാവിഷ്‌കാരങ്ങൾക്ക് പൊതുവേദിയൊരുക്കി അവരെ മുഖ്യധാരയിലേക്ക് ഉയർത്താനും തുല്യനീതി ഉറപ്പാക്കാനും അവരെ ചേർത്തുപിടിക്കാനും സമൂഹത്തെ പ്രേരിപ്പിക്കുവാന്‍ ഉണര്‍വ്വ് 2023 എന്ന കലാമേള സഹായിക്കും എന്നും നിലവിലെ അവസ്ഥയല്ല പകരം നമ്മള്‍ എങ്ങനെ തുടങ്ങുന്നു എന്നത് മാത്രമാണ് ജീവിത വിജയത്തിന്റെ അളവ് കോല്‍ എന്നും ഉദ്ഘാചന വേളയില്‍ ശ്രീ. തോമസ് എ.ജെ കൂടിച്ചേര്‍ത്തു. 

   ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ‍ശ്രീ. രാജേഷ് ബി. സ്വാഗതം ആശംസിച്ച ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. രമ്യാ രാജേഷ്, , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. സ്മിതാ വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. ആലീസ് ജോയി, ശ്രീമതി. ആനീസ് കുര്യന്‍ , ശ്രീമതി. മഞ്ചു ദിലീപ് , ശ്രീ. ഗോപി കെ.ആര്‍., ശ്രീ. ജോസഫ് പി.സി., ശ്രീമതി. മെര്‍ലി ജെയിംസ്, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ രമ്യാ രാജേഷ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍  മിനികുമാരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ ആശംസകൾ പറഞ്ഞു.

   എല്ലാവിധ പരിമിതികളെയും മറികടന്ന് തങ്ങളുടെ കഴിവുകള്‍ക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു കുട്ടികൾ കാഴ്ചവച്ചത്. പാട്ടായും നൃത്തച്ചുവടുകളായും തങ്ങളുടെ സർഗ വാസനകൾ അവർ കാഴ്ചക്കാർക്ക് മുൻപിലെത്തിച്ചു. ശാരീരിക വെല്ലുവിളികൾ വർണം വിതറിയപ്പോൾ കലോത്സവം വേറിട്ട അനുഭവമായി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments