Latest News
Loading...

ഗ്രാൻഡ് പേരന്റ്സ് ഡേ - 2023

ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വല്യപ്പച്ചൻ - വല്യമ്മച്ചിമാരുടെ സംഗമം "ഗ്രാൻഡ് പേരന്റ്സ് ഡേ" നടത്തപ്പെട്ടു. സ്‌കൂൾ അസിസ്റ്റന്റ് മാനേജരായ ഫാ. ജിബിൻ ആനിത്തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. 

.യോഗത്തിൽ, സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷൈനി ജോസഫ് പൂർവ്വവിദ്യാർത്ഥികളായ വല്യപ്പച്ചൻ-വല്യമ്മച്ചിമാർ, എഴുപത് വയസ്സിൽ കൂടുതൽ പ്രായമുള്ളവർ എന്നിവരെ ആദരിക്കുകയും അവർക്ക് പ്രത്യേക ഉപഹാരങ്ങൾ നൽകുകയും ചെയ്തു. നൂറാം ജന്മദിനത്തിലേയ്ക്ക് പ്രവേശിക്കുന്ന വിദ്യാലയമുത്തശ്ശിക്കൊപ്പം നൂറോളം വല്യപ്പച്ചൻമാരും വല്യമ്മച്ചിമാരും പാട്ടും കളികളുമായി ചേർന്നപ്പോൾ അത് ഏറെ ഹൃദ്യമായി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments