Latest News
Loading...

“അരങ്ങോല 2023' ഫോക് ലോർ ഫെസ്റ്റിവൽ

മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ “അരങ്ങോല 2023' ഫോക് ലോർ ഫെസ്റ്റിവൽ നടത്തപ്പെട്ടു. മേലുകാവ് ഗ്രാമപഞ്ചായത്തും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസും മറ്റ് പൊതുജനസേവന വിഭാഗങ്ങളും സഹകരിച്ചു നടത്തുന്ന സാംസ്കാരിക കൂട്ടായ്മയായി പ്രസ്തുത പരിപാടി മാറി. മൺമറഞ്ഞുപോകുന്ന നാടൻ കലകളെ പുനർജീവിപ്പിക്കുന്ന ഈ പരിപാടിയുടെ ഉദ്ഘാടനം ഫോക് ലോർ അക്കാദമി ചെയർമാൻ ശ്രീ. ഒ.എസ് ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.

''ഫോക് ലോറിന്റെ സമകാലീനത ''എന്ന വിഷയം മുൻനിർത്തി ഡോ. അജു കെ. നാരായണൻ പ്രഭാഷണം നടത്തി. ഉച്ചകഴിഞ്ഞ് ആലപ്പുഴ വേദിക നാടൻ കലാപഠനകേന്ദ്രത്തിലെ 27 ഓളംകലാകാരന്മാർ അവതരിപ്പിച്ച പെരുങ്കളിയാട്ടം വർണ്ണാഭവും ആകർഷിക്കുന്നതുമായിരുന്നു. 
.പെരുങ്കളിയാട്ടത്തിൽ വട്ടമുടി, തെയ്യം, കരിങ്കാളി, മയിൽ, കുതിര, പൊട്ടൻ തെയ്യം, പരുന്ത്, ദൈവക്കോലം എന്നീ ദൃശ്യാവിഷ്കാരങ്ങളും നടത്തപ്പെട്ടു, ഇലന്തൂർ, ശ്രീദേവി പടയണി സംഘം അവതരിപ്പിച്ച പടയണി കാണികളിൽ പുത്തനുണർവ്വ് പകർന്നു. മേലുകാവ് എബനേസർ സംഘം അവതരിപ്പിച്ച തമ്പേർ പുതുതലമുറകൾക്ക് നവ്യാനുഭവം പകർന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. ജി.എസ് ഗിരീഷ്കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. ബീനാ പോൾ, ഡോ. നിഷ ജോസഫ്, ഡോ. ജിബിൻ മാത്യു, ഡോ. സൗമ്യ പോൾ, ഡോ. ഉമാറാണി ആർ, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. സണ്ണി മാത്യു എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments