Latest News
Loading...

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു.

 മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ 2023 - 24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിർമ്മല ദിവാകരൻ അവതരിപ്പിച്ചു. 18,89,89,679 രൂപ വരവും 18,72,86,900 രൂപ ചെലവും 17,02,779 രൂപ ബാക്കിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നമായ മാലിന്യ സംസ്കരണത്തെ അഭിസംബോധന ചെയ്യുന്നതിന് ബഡ്ജറ്റിൽ ഏറ്റവുമധികം പ്രാധാന്യം നൽകിയിരിക്കുന്നു. നമ്മുടെ പഞ്ചായത്തിലെ തലചായ്ക്കാൻ ഒരിടം സ്വന്തമായിട്ടില്ലാത്ത എല്ലാവർക്കും സ്വന്തമായ ഭവനം നിർമ്മിക്കണമെന്ന ലക്ഷ്യത്തോടെ ഭവന നിർമ്മാണ മേഖലയ്ക്ക് 356 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. 
.പിന്നീട് ഈ ബഡ്ജറ്റിൽ മുൻതൂക്കം നൽകിയിരിക്കുന്നത് ദാരിദ്ര്യ ലഘൂകരണത്തിന് NREGS പദ്ധതിയിൽ 250 ലക്ഷം രൂപയും കാർഷിക മേഖലയ്ക്ക് 45 ലക്ഷം രൂപയും ആരോഗ്യമേഖലയ്ക്ക് 40 ലക്ഷം രൂപയും ശുചിത്വ മാലിന്യ പരിപാലനത്തിന് 40 ലക്ഷം രൂപയും റോഡ് പദ്ധതികൾക്കായി 200 ലക്ഷം രൂപയും വകയിരുത്തിയിരിക്കുന്നു. കൂടാതെ കുടിവെള്ള പദ്ധതികൾക്കും പട്ടികജാതി ക്ഷേമ പ്രവർത്തനങ്ങൾക്കും വനിത, ശിശു, വയോജന സഹായ പ്രവർത്തനങ്ങൾക്കായി തുക വകയിരുത്തിയിരിക്കുന്നു. ഇങ്ങനെ പഞ്ചായത്തിന്റെ സമസ്തമേഖലയ്ക്കും ഊർജ്ജം പകരുന്ന രീതിയിലുള്ള ബഡ്ജറ്റ് ആണ് വൈസ് പ്രസിഡൻറ് നിർമ്മല ദിവാകരൻ അവതരിപ്പിച്ചത്.

 ബഡ്ജറ്റ് അവതരിപ്പിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, ബ്ലോക്ക് പഞ്ചായത്തംഗം രാമചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ തുളസീദാസ്, ജോസഫ് ജോസഫ്, ഉഷ രാജു എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments