Latest News
Loading...

പ്രതീക്ഷ നൽകുന്ന ബജറ്റ്: യൂത്ത്ഫ്രണ്ട് (എം)


സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് കാർഷിക മേഖലക്കും യുവജനങ്ങൾക്കും വിദ്യഭ്യാസമേഖലക്കും ഗുണകരമാകുന്ന ബജറ്റാണെന്ന് കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു. വന്യജീവി ആക്രമണം തടയുവാനും നഷ്ട പരിഹാരം നൽകുവാനുമുളള തുക 50 കോടിയായി ഉയർത്തിയതും റബ്ബർ, നെല്ല്,നാളികേരം, പച്ചക്കറി തുടങ്ങിയവയ്ക്ക് താങ്ങ് വില പ്രഖ്യാപിച്ചതും കർഷകർക്ക് ആശ്വാസകരമാണ്. 

മിഷൻ 1000, മേക്ക് ഇൻ കേരള പദ്ധതി,പുതിയ വ്യവസായ- അഗ്രി- ഐ ടി പാർക്കുകളുടെ പ്രഖ്യാപനം, വർക് നിയർ ഹോം പദ്ധതികൾ സംരംഭക വളർച്ചയ്ക്കും യുവജനങ്ങൾക്കും ഗുണകരമാകും. വിദ്യാഭാസ -ആരോഗ്യ മേഖലയിൽ ദീർഘവീക്ഷണത്തോടെയുള്ള പ്രഖ്യാപനങ്ങൾ സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുമെന്നും റോണി മാത്യു അഭിപ്രായപെട്ടു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments