Latest News
Loading...

ദോത്തി ചലഞ്ച് നടത്തി വീട് നിർമിക്കാൻ യൂത്ത് കോൺഗ്രസ്.

യൂത്ത് കോണ്‍ഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭവന പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിരാലംബരായ അമ്മക്കും ചെറുമകനും വേണ്ടി ദോത്തി ചലഞ്ച് നടത്തുന്നു. ഇതില്‍ നിന്നും സമാഹരിക്കുന്ന തുക ഉപയോഗിച്ച് ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും. 


.ദോത്തി ചലഞ്ചിന്റെ ഉദ്ഘാടനം ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. ഇതിന് ശേഷം കൂടുതല്‍ ആളുകള്‍ക്ക് ഭവന പുനരുദ്ധാരണം നടത്തുവാന്‍ സഹായിക്കുന്നതിന് വേണ്ടി ദോത്തി ചലഞ്ച് കൂടുതല്‍ വ്യാപിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍.

മണ്ഡലം പ്രസിഡന്റ് വിഷ്ണു തെരുവേല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി റോബി ഊടുപുഴയില്‍, ജേക്കബ് അല്‍ഫോന്‍സ് ദാസ്, പഞ്ചായത്ത് മെമ്പര്‍ സൗമ്യ സേവിയര്‍, ജിനോ എക്കാലായില്‍, ടോണി മുല്ലുകുന്നേല്‍, ലിജോ ഈപ്പന്‍, ജോസിന്‍ ആന്‍ഡ്രൂസ് എന്നിവര്‍ പ്രസംഗിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments