Latest News
Loading...

മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് ഈരാറ്റുപേട്ട യൂണിറ്റിന്റെയും കോട്ടയം മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെയും സംയുക്ത അഭിമുഖ്യത്തിൽ മെഗാ രക്തദാന ക്യാമ്പ് വ്യാപര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. മൺമറഞ്ഞുപോയ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുൻ സംസ്ഥാന പ്രസിഡണ്ട് T നസറുദ്ദീൻ സാഹിബിന്റെ സ്മരണാർത്ഥം ഒരാഴ്ചയായി നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ചുകൊണ്ട്  മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു..  

.വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എ എം എ ഖാദർ ഉദ്ഘാടനം ചെയ്തു യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് ഷാനവാസ് പാലയംപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, യൂണിറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ മനാഫ് ,ട്രഷറർ റിഫിൻ വെള്ളുപ്പറമ്പിൽ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ അഞ്ജന മോഹൻ ക്യാമ്പിന് നേതൃത്വം നൽകി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments