Latest News
Loading...

ഉദാരമതികളുടെ സഹായം തേടി വിഷ്ണുവും കുടുംബവും

ഇരുകാലുകള്‍ക്കും തകര്‍ച്ച ബാധിച്ച വിദ്യാര്‍ത്ഥി ചികില്‍സാ സഹായം തേടുന്നു. പൂഞ്ഞാര്‍ കടലാടിമറ്റം സ്വദേശി സുനില്‍ കുമാറിന്റെ മകന്‍ വിഷ്ണു കെ.എസ് ആണ് രണ്ട് മാസമായി കിടന്ന കിടപ്പില്‍ കഴിയുന്നത്. പഠനത്തില്‍ മിടുക്കനായ വിഷ്ണുവിന് ഉന്നത വിദ്യാഭ്യാസമാണ് ലക്ഷ്യം. 

ഇരുകാലുകള്‍ക്കും ഏറ്റക്കുറച്ചിലുമായിട്ടായിരുന്നു വിഷ്ണുവിന്റെ ജനനം. തുടയെല്ലിന് വളവുമുണ്ടായിരുന്നു. കുഞ്ഞുനാള്‍ മുതല്‍ തന്നെ മരുന്നുകളും കഴിച്ച് തുടങ്ങി. വൈകല്യമുണ്ടെങ്കിലും വിഷ്ണു മറ്റുള്ളവര്‍ക്കൊപ്പം സ്‌കൂളില്‍ പോയിരുന്നു. പൂഞ്ഞാര്‍ SMV HSS വിദ്യാര്‍ത്ഥിയാണ്. പത്താം ക്ലാസ്സില്‍ എല്ലാ വിഷയങ്ങള്‍ക്കും വിഷ്ണു എ പ്ലസും കരസ്ഥമാക്കി. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം വാടക വീട്ടിലാണ് താമസം. വൈകല്യവും പേറി കിലോമീറ്ററുകള്‍ നടന്ന് പ്രധാന റോഡിലെത്തി വാഹനത്തില്‍ കയറിയായിരുന്നു വിഷ്ണു സ്‌കൂളിലെത്തിയിരുന്നത്. 

തുടര്‍ച്ചയായുള്ള നടപ്പ് നടുവിന്റെ ബലക്ഷയത്തിനുമിടയാക്കി. ഇതോടെ രണ്ട് മാസം മുന്‍പ് വിഷ്ണു പൂര്‍ണ്ണമായും കിടപ്പിലായി. ഇപ്പോള്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ പരസഹായം വേണം. കളമശേരി മെഡിക്കല്‍ കോളേജിലാണ് ചികില്‍സ . ഈ മാസം തന്നെ കാലിന ്ഓപ്പറേഷന്‍ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. കൂലിപണിക്കാരായ പിതാവ് സുനില്‍ കുമാറും മാതാവ് രജനിയും സര്‍ജറിക്കുള്ള തുക എങ്ങനെ കണ്ടെത്തുമെന്നുള്ള ആശങ്കയിലാണ്. 



.വാടകയടക്കം വീട്ട് ചിലവും മറ്റു കുട്ടികളുടെ പഠന ചിലവുമെല്ലാം കൂലി പണിയില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നും കണ്ടെത്തണം. കിഡ്‌നി ഡോണര്‍ കൂടിയാണ് സുനില്‍കുമാര്‍. ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്തിനാണ് സുനില്‍ വൃക്ക നല്‍കിയത്. വിഷ്ണുവിനെ ഒറ്റയ്ക്കാക്കി ഇപ്പോള്‍ ജോലിക്കും പോകാന്‍ കഴിയില്ല. ഉദാരമതികള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. 

കാനറ ബാങ്ക് വാഴക്കുളം ശാഖയില്‍ സുനില്‍ കുമാറിന്റെ പേരിലുള്ള 3394108000777 എന്ന അക്കൗണ്ട് നമ്പരിലേക്ക് സഹായങ്ങള്‍ നല്കാവുന്നതാണ്. IFC - CNRB0003588. സ്‌കൂളിലെത്തി മറ്റുള്ള കുട്ടികള്‍ക്കൊപ്പം പഠിച്ച് എഞ്ചിനീയറാവണമെന്നതാണ് വിഷ്ണുവിന്റെ ആഗ്രഹം.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments