Latest News
Loading...

കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍

   കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാര്‍  വെള്ളിയാഴ്ച പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ചേര്‍ന്നു. ളാലം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്‍റ് . റാണി ജോസ് ഉദ്ഘാടനം നടത്തിയ ടി യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് . നിമ്മി ട്വിങ്കിള്‍ രാജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  രാജേഷ് ബി സ്വാഗതം ആശംസിച്ചു.. 2023-24 സാമ്പത്തിക വര്‍ഷത്തിലേയ്ക്കായി 5 കോടി രൂപയുടെ കരട് പദ്ധതികള്‍ വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ . രമ്യാ രാജേഷ് അവതരിപ്പിച്ചു. 

.ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. ജെസി ജോര്‍ജ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. മാത്യു തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. സ്മിതാ വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. ആലീസ് ജോയി, ശ്രീമതി. ആനീസ് കുര്യന്‍ , ശ്രീമതി. മഞ്ചു ദിലീപ് , അഡ്വ. അനീഷ് ജി, ശ്രീ. ഗോപി കെ.ആര്‍., ശ്രീ. ജോസഫ് പി.സി., ശ്രീമതി. മെര്‍ലി ജെയിംസ്, ശ്രീമതി. ലീലാമ്മ ബിജു, കൊഴുവനാല്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ശ്രീ. സാജന്‍, മണിയങ്ങാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. ജോമോന്‍ മാത്യു കൃതജ്ഞത രേഖപ്പെടുത്തി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments