Latest News
Loading...

അരുവിത്തുറ വല്യച്ചൻ മലയിൽ വലിയ നോമ്പാചരണവും കുരിശിന്റെ വഴിയും ആരംഭിച്ചു

 ഫെബ്രുവരി 20 മുതൽ ഏപ്രിൽ ഒൻപതിന് അവസാനിക്കുന്ന 50 ദിവസത്തെ നോമ്പാചരണത്തിലേക്ക് ക്രൈസ്തവർ പ്രവേശിച്ചു. ഈ 50 ദിനങ്ങൾ വിശ്വാസികൾക്ക് സഹനത്തിൻ്റെയും പ്രാർത്ഥനകളുടെയും പശ്ചാത്താപത്തിൻ്റെയും നാളുകളാണ്.

.50 നോമ്പാചരണത്തിൻ്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നിന്ന് ജപമാല പ്രദക്ഷിണത്തോടെ വല്യച്ചൻ മലയിലേക്ക് കുരിശിൻ്റെ വഴി ആരംഭിച്ചു. കുരിശിൻ്റെ വഴിയിൽ അരുവിത്തുറ ഇടവക സമൂഹം, സഹദാ ഗ്രൂപ്പ് അംഗങ്ങൾ, തിടനാട് സെൻ്റ് ജോസഫ് ഇടവക സമൂഹം തുടങ്ങിയവർ പങ്കുചേർന്നു. ചിക്കാഗോ രൂപത ബിഷപ്പ് എമിരറ്റസ് മാർ ജേക്കബ്‌ അങ്ങാടിയത്ത് പിതാവ് സന്ദേശം നൽകി. 

.വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, അസി. വികാരിമാരായ ആൻ്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ, സ്പീരിച്ച്വൽ ഫാദർ ഫാ. സെബാസ്റ്റ്യൻ നട്ടത്തടം, പാസ്റ്ററൽ അസി. ഫാ. പോൾ നടുവിലേടം, ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ എന്നിവർ നേതൃത്വം നൽകി. 

ചൊവ്വാഴ്ച, 21 ആം തീയതി മുതൽ ദിവസവും രാവിലെ 5.30 നും 6.30നും 7.30 നും ഉച്ചകഴിഞ്ഞ് 4 നും പള്ളിയിൽ കുർബാന. വൈകുന്നേരം 5 ന് പള്ളിയിൽ നിന്ന് മലയടിവാരത്തേയ്ക്ക് ജപമാല. തുടർന്ന് മലമുകളിലേക്ക് കുരിശിന്റെ വഴി. 6.15ന് മലമുകളിൽ കുർബാന.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments