Latest News
Loading...

വിദ്യാർത്ഥികൾ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറണം: മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്

 വാകക്കാട് : പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറുന്നതിനുള്ള കരുത്ത് വിദ്യാർത്ഥികൾ നേടിയെടുക്കണമെന്ന് പാലാ രൂപതാ വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അഭിപ്രായപ്പെട്ടു. വി. അൽഫോൻസാമ്മ പഠിപ്പിച്ച വാകക്കാട് സ്കൂളിലെ കുട്ടികൾ അൽഫോൻസാമ്മയുടെ പവിത്രതയും കുട്ടികളോടുള്ള കരുതലും മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാകക്കാട് സെൻ്റ്. അൽഫോൻസാ ഹൈസ്കൂളിൻ്റെ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 

പഠനത്തിലെ മികവിനോടൊപ്പം കുട്ടികൾ മാനവികതയും ഉള്ളവരായി തീരണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി ഉദ്ബോധിപ്പിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ അലക്സ് ടി ജോസ്, മേലുകാവ് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്, പിടിഎ പ്രസിഡൻറ് റോബിൻ എപ്രേം മൂലേപറമ്പിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, സ്കൂൾ ലീഡർ സാം കെ സിബി എന്നിവർ പ്രസംഗിച്ചു. വാർഷികത്തോടനുബന്ധിച്ച് കുട്ടികൾക്കുള്ള വിവിധ സ്കോളർഷിപ്പുകളും അവാർഡുകളും വിതരണം ചെയ്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments