Latest News
Loading...

ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍

ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാര്‍ 21/02/2023 രാവിലെ 11 മണിയ്ക്ക് ഉഴവൂര്‍ തെരുവത്ത് ഹാളില്‍ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ജോണിസ് പി സ്റ്റീഫന്‍ അദ്ധ്യക്ഷനായ ചടങ്ങ് ബഹു. എം എല്‍ എ അഡ്വ.മോന്‍സ് ജോസഫ് ഉദ്ഘാടനം നടത്തി. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായ ശ്രീ. ന്യൂജന്‍റ് ജോസഫ് 2023-24 വാര്‍ഷിക പദ്ധതി അവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി. ഏലിയാമ്മ കുരുവിള സ്വാഗതം ആശംസിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ പി എം മാത്യു,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. സിന്ധുമോള്‍ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ. പി എന്‍ രാമചന്ദ്രന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായ ശ്രീ. തങ്കച്ചന്‍ കെ എം, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ശ്രീ. ബിനു പരപ്പനാട്ട് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.

 മെമ്പര്‍മാരായ ജെസീന്ത പൈലി, സുരേഷ് വി ടി, സിറിയക് കല്ലട, ബിനു ജോസ്, മേരി സജി, ബിന്‍സി അനില്‍,ശ്രീനി തങ്കപ്പന്‍,റിനി വില്‍സണ്‍ എന്നിവര്‍ നേതൃത്വം നൽകി. സെക്രട്ടറി സുനിൽ എസ് കൃതജ്ഞത അറിയിച്ചു. ഭവന നിര്‍മ്മാണ മേഖല ക്കും,കുട്ടികളുടേയും ഉന്നമനം, കാര്‍ഷിക മേഖലയുടേയും സമഗ്രമായ ഉന്നമനം എന്നിവ ലക്ഷ്യം വച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ പദ്ധതികള്‍ പഞ്ചായത്ത് തയ്യാറാക്കിയിരിക്കുന്നത്.  

.പാർപ്പിട മേഖലയിൽ വിവിധ വിഭാഗങ്ങളിലായി 44 ലക്ഷം രൂപയുടെ പദ്ധതി ആണ് ഉള്ളത്.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18 പേര്‍ക്ക് വീട് നല്‍കുന്നതിനും 8 പേര്‍ക്ക് സ്ഥലം വാങ്ങി നല്‍കുന്നതിനും പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം 33 ആളുകള്‍ക്ക് ഭവനം നൽകുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. അംഗൻവാടികളുടെ പ്രവർത്തനം, വിവിധ അംഗനവാടികളിൽ പോഷകാഹാരം, മൈന്റ്അനൻസ്, സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണം, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് ഉൾപ്പെടെ 38 ലക്ഷം രൂപയുടെ പദ്ധതി ആണ് കുട്ടികളുടെ ഉന്നമനത്തിനു പഞ്ചായത്ത് നീക്കിവെച്ചിരിക്കുന്നത്.


ഉത്പാദന മേഖലയായ കൃഷി, മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം എന്നീ മേഖലകളില്‍ ഉത്പാദന വര്‍ദ്ധനവിനും കാര്‍ഷികവൃത്തികളില്‍ പൊതു ജനങ്ങളുടെ താല്‍പര്യം വര്‍ദ്ധിപ്പിക്കുന്നതിനും പര്യാപ്തമായ 23 ലക്ഷം രൂപയുടെ പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്. 4 ലക്ഷം രൂപ വകയിരുത്തി മാവ് ഗ്രാമം പദ്ധതി- വനിതകള്‍ക്ക് ഫലവൃക്ഷത്തൈ വിതരണം, വിരമരുന്ന് വിതരണം പദ്ധതി , വളം വിതരണം, ട്യൂബർ കിറ്റ് വിതരണം, സ്ഥിരം കൃഷി പ്രോത്സാഹനം,കാലിത്തീറ്റ വിതരണം,കന്നുകുട്ടി വിതരണം തുടങ്ങിയ പദ്ധതികളാണ് ഇതിലുള്‍പ്പെടുന്നത്. ,അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ടയാളുകള്‍ക്കുള്ള പദ്ധതികള്‍, കുട്ടികളുടേയും വനിതകളുടേയും ഉന്നമനം എന്നിവയുള്‍പ്പെട്ട ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നു. മാലിന്യ നിര്‍മ്മാര്‍ജനത്തിനും ഹരിതകര്‍മ്മസേന പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും ഏറ്റെടുത്തിട്ടുണ്ട്.

ഉഴവൂര്‍ കെ ആര്‍ എന്‍ എം എസ് ആശുപത്രിയില്‍ സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപയും ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് 2 ലക്ഷം രൂപയും പഞ്ചായത്ത് വകയിരുത്തിട്ടുണ്ട്. പുതിയ സംരംഭകരെ പോത്സാഹിപ്പിക്കുന്നതിന് വ്യക്തിഗത വനിതാ സംരഭകര്‍ക്ക് സ്വയംതൊഴിലിന് ധനസഹായം എന്ന പദ്ധതിയുമുണ്ട്. വിവിധ വാര്‍ഡുകളില്‍ പോസ്റ്റുകള്‍ സ്ഥാപിച്ചു സ്ട്രീറ്റ് മെയിന്‍ വലിക്കുന്നതിന് 13 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.


.കൂടാതെ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി 8. കോടി 55 ലക്ഷം രൂപയുടെ പ്രവര്‍ത്തനം രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കുവാന്‍ പഞ്ചായത്തിന് സാധിച്ചു, 90 ശതമാനം വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കഴിഞ്ഞു. 1110 കണക്ഷനുകളാണ് പഞ്ചായത്തില്‍ നല്‍കിയത്. ബാക്കി പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നു വരികയാണ്. റോഡ് പ്രവൃത്തികള്‍ക്കായി 22027000/- രൂപയുടെ പദ്ധതികളും, മറ്റ് പൊതുമരാമത്ത് പ്രവർത്തികള്‍ക്കായി 20 ലക്ഷത്തോളം രൂപയും വകയിരുത്തിയിട്ടുണ്ട്. തോടുകളുടെ സൈഡുകള്‍കെട്ടി ഭംഗിയാക്കല്‍, മോനിപ്പള്ളി ടേയ്ക്ക് എ ബ്രേക്ക് കംഫര്‍ട്ട് സ്റ്റേഷനു മുന്‍ഭാഗത്ത് ഇന്‍റര്‍ലോക്ക് സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികള്‍ ഇതിലുള്‍പ്പെടുന്നു. ഭരണസമിതിയുടേയും പഞ്ചായത്ത് വാസികളുടേയും എക്കാലത്തേയും ആഗ്രഹമായ ഉഴവൂര്‍ സിവിൽ സ്റ്റേഷൻ ന് സ്ഥലം ലഭ്യമാക്കുന്നതിന് 20 ലക്ഷത്തോളം രൂപ കഴിഞ്ഞ വര്‍ഷം വകയിരുത്തി വിനിയോഗിക്കുവാൻ സാധിച്ചിരുന്നു.ഈ വര്‍ഷം ബസ്സ്റ്റാന്‍റും പാര്‍ക്കിംഗ് ഏരിയായും പണികഴിപ്പിക്കുന്നതിന് സ്ഥലം വാങ്ങുവാൻ 20 ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ട് .സമൂഹത്തില്‍ പിന്നോക്കവിഭാഗത്തില്‍ ഉള്‍പ്പെട്ട അതിദാരിദ്ര വിഭാഗത്തില്‍പ്പെട്ട ആളുകള്‍, പട്ടികജാതി- പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടയാളുകള്‍, ന്യൂനപക്ഷ വിഭാഗം, മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ തുടങ്ങി കോവിഡിനു ശേഷം ജീവിതം തിരികെ പിടിക്കാന്‍ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് കൈത്താങ്ങുന്ന തരത്തിലുള്ള പദ്ധതികളാണ് ഈ വര്‍ഷം രൂപീകരിച്ചുള്ളതെന്നും പ്രസിഡന്‍റ് ജോണിസ് പി സ്റ്റീഫന്‍ അറിയിച്ചു. പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും അറിയിക്കുന്നതിനോടൊപ്പം സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് സ്ഥലം കണ്ടെത്തിയ പഞ്ചായത്ത് ഭരണ സമിതിയെ അഭിനന്ദിക്കുന്നതായും , എം എല്‍ എ ഫണ്ടിലുള്‍പ്പെടുത്തിയോ ബഡ്ജറ്റിലുള്‍പ്പെടുത്തിയോ പുതിയ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണത്തിന് തുക കണ്ടെത്തി തരുമെന്നും അഡ്വ. മോന്‍സ് ജോസഫ് എം എല്‍ എ ഉദ്ഘാടനവേളയില്‍ ഉറപ്പു നല്‍കി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments