Latest News
Loading...

ഉപവാസ സമരം നടത്തി

യു ഡി എഫ് മൂന്നിലവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നിലവ് വില്ലേജ് ഓഫീസ് പടിക്കൽ  ഉപവാസ സമരം നടത്തി. യു ഡി എഫ് ചെയർമാൻ ശ്രീ ഷൈൻ പാറയിൽ അധ്യക്ഷത വഹിച്ചു. മുൻ ഡി സി സി പ്രസിഡൻ്റ് അഡ്വ.ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു 

.വർഷങ്ങളായി മൂന്നിലവ് നിവാസികൾ ആവശ്യപ്പെടുന്ന കടവുപുഴ പാലം പുനർനിർമിക്കുക,മൂന്നിലവിലെ വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ചെക്ക് ഡാം പൊളിച്ചുനീക്കുക, മലയോര മേഖലയായ മേച്ചാൽ, വാളകം, അഞ്ചുമല, പഴുക്കാക്കാനം എന്നിവിടങ്ങളിൽ പട്ടയം വിതരണം നടത്തുക എന്നീ വിഷയങ്ങൾ ആവശ്യപ്പെട്ടുകൊണ്ടാണ് നിരാഹാര സമരം നടത്തിയത്. മൂന്നിലവ് ടൗണിൽ നിന്നും പ്രകടനം ആയിട്ടാണ് വില്ലേജ് ഓഫീസ് പടിക്കൽ ഉപവാസ സമരം നടത്തിയത്.ഈ സമരംകൊണ്ട് പരിഹാരം ഉണ്ടാകുന്നില്ല എങ്കിൽ സമരം ശക്തമാക്കുവാനും ഗവ:സിര കേന്ദ്രങ്ങളായ കളക്ട്രേറ്റ്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും സമര സമിതി തീരുമാനിച്ചു.

ഉപവസസമര സമാപന ഉദ്ഘാടനം ജോർജ് പുളിങ്കാട്ട് നിർവഹിച്ചു,അഡ്വ:ബിജു പുന്നതാനം, സി റ്റി രാജൻ, ജോയി സ്കറിയ, പി എൽ ജോസഫ്, ബിന്ദു സെബാസ്റ്റ്യൻ, ജോഷി ജോഷ്വാ,കൃഷ്ണൻ ഇ കെ,ജോയിച്ചൻ ജോസഫ്, മാർട്ടിൻ കോലടി, ജോബി നബുടാകം, റെജി മിറ്റത്താനം, മായ അലക്സ്, റീന റെ നോൾട്, ലിൻസി ജയിംസ്, ഷാൻ്റിമോൾ സാം, ടോമിച്ചൻ കുരിശിങ്കൽ പറമ്പിൽ, സ്റ്റാൻലി മാണി ഒറ്റപ്ലാക്കൽ, തോമസ്കുട്ടി തേക്കേൽ, ബിനോയ് കപ്പിയാങ്കൽ, ബെന്നി വരിക്കപ്ലാക്കൽ, സോമൻ വി വി, റോജി അമ്മിയനിക്കൽ, ജോൺസൺ ജോസഫ്, ജസ്റ്റിൻ ജോൺ, ജോർജ് വി എസ്, അനു മന്മഥൻ, സാം ജോഷ്, ജോസഫ് തോമസ് എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments