Latest News
Loading...

കേരള കോൺഗ്രസ് (ബി) യുടെ ഏകദിന ഉപവാസധർണ്ണ നാളെ

കേരള കോൺഗ്രസ് (ബി) യുടെ ഏകദിന ഉപവാസധർണ്ണ ഫെബ്രുവരി 24ന് കുരിശുപള്ളി ജംഗ്ഷനിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉപവാസധർണ്ണ യുടെ ഉദ്ഘാടനം പാർട്ടിയുടെ ജനറൽ സെക്രട്ടറിയും മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനുമായ കെജി പ്രേംജിത്ത് നിർവഹിക്കും.


ഉപവാസധർണ്ണ യുടെ ഉദ്ഘാടനം പാർട്ടിയുടെ ജനറൽ സെക്രട്ടറിയും മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനുമായ കെജി പ്രേംജിത്ത് നിർവഹിക്കും.  പാലാ ജനറൽ ഹോസ്പിറ്റലിന്റെ റിംഗ് റോഡ് പുനർനിർമ്മാണത്തിലെ കാലതാമസം പരിഹരിക്കണമെന്നും അനധി കൃത പാർക്കിംഗ് നിരോധനം, ആവശ്യമായ ഡോക്ടറുടെ സേവനം ലഭിക്കാൻ ഒഴിവുകൾ നികത്തുക, ആശുപത്രിയിലെ മെഡിക്കൽ സ്റ്റോർ പൊതുജനങ്ങൾക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ പുനസ്ഥാ പിക്കുക എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഏകദിന ഉപവാസധർണ്ണ നടത്തുന്നത്. 

.പ്രശാന്ത് നന്ദകുമാർ, പാലാ നിയോജകമണ്ഡലം പ്രസിഡന്റ്, സാജൻ ആലക്കളം, കോട്ടയം ജില്ലാ പ്രസിഡന്റ്, ഔസേപ്പച്ചൻ ഓടയ്ക്കൽ, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ജിജോ മുഴയിൽ, ജില്ലാ ട്രഷറർ, ഹരിപ്ര സാദ് ഉണ്ണിപ്പിളളിൽ, കർഷകയുണിയൻ സംസ്ഥാന പ്രസിഡന്റ്, മനോജ് മാഞ്ചേരിയിൽ കെ.റ്റി.യു.സി. ബി. ജില്ലാ പ്രസിഡന്റ് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments