Latest News
Loading...

അധിക നികുതി പിൻവലിച്ച് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം: മോൻസ് ജോസഫ്

കോട്ടയം: ബഡ്ജറ്റിലൂടെ നികുതി വർദ്ധിപ്പിച്ച് കേരളത്തിലെ പാവപ്പെട്ടവരെയും കൃഷിക്കാരെയും വേട്ടയാടാതെ വർദ്ധിപ്പിച്ച അധിക നികുതികൾ ഒഴിവാക്കി സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് മോൻസ് ജോസഫ് MLA ആവശ്യപ്പെട്ടു.

അക്ഷരാർത്ഥത്തിൽ വില വർദ്ധനവിലുടെ സർക്കാർ ജനങ്ങളെ ബന്ധിയാക്കിയിരിക്കുയാണെന്നും മോൻസ് ജോസഫ് MLA ആരോപിച്ചു.

കാർഷിക വിളകളുടെ വില തകർച്ചയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും മൂലം ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രി വീണ്ടും ദുരിതക്കയത്തിലേയ്ക്ക് തള്ളിവിട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



.യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ കോട്ടയത്ത് നടന്ന രാപകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA സന്നിഹിതനായിരുന്നു.
യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, സെക്രട്ടറി അസീസ് ബഡായിൽ, കുര്യൻ ജോയി, ടോമി കല്ലാനി, വി ജെ ലാലി, പി.ആർ സോന, പ്രിൻസ് ലൂക്കോസ്, അജിത്ത് മുതിരമല, ബിൻസി സെബാസ്റ്റ്യൻ, കുഞ്ഞ് ഇല്ലംപള്ളിൽ, തോമസ് കണ്ണംതറ, വി.കെ.അനിൽകുമാർ, ജയിസൺ ജോസഫ്, മൈക്കിൾ ജയിംസ്, മഞ്ചു എം ചന്ദ്രൻ, തോമസ് ഉഴുന്നാലിൽ, ജോസ്മോൻ മുണ്ടക്കൽ, പി സി മാത്യു, സണ്ണി പാമ്പാടി, എം.പി. കൃഷ്ണൻ നായർ, അനീഷ് വരമ്പിനകം, മാത്തുക്കുട്ടി പ്ലാത്താനം, ജോയി സി. കാപ്പൻ, സാബു പീടികേക്കൽ, റ്റി.സി.റോയി, സി സി ബേബി, റോബി ചാക്കോ, ജെ. ജി പാലക്കലോടി, ഷെറിഫ്, എബി പൊന്നാട്ട്, ബിനു ചെങ്ങളം, ജയിംസ് പ്ലാക്കത്തൊട്ടിൽ, ഗോപകുമാർ, സാബു മാത്യു, അൻസാരി, അനിൽ കാഞ്ഞിരം, ഫറൂക്ക് പാലപ്പറമ്പിൽ, പി.സുശീലൻ, പി.സി. പൈലോ, മുഹമ്മദ്സിയാ, സക്കീർ ചങ്ങമ്പള്ളിൽ, റഷീദ് ഒറ്റത്തായിൽ, പി.എസ് സൈമൺ, പി.എം. സലിം, ബിജോയി പ്ലാത്താനം, നിതിൻ സി. വടക്കൻ, വിഷ്ണു ചെമ്മുണ്ടവള്ളി, ഡിജു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments