Latest News
Loading...

ഗ്രീന്‍ഫീല്‍ഡ് പാത കോട്ടയം ജില്ലയിലൂടെ കടന്നുപോകുന്ന സ്ഥലങ്ങൾ

എം.സി.റോഡിന് സമാന്തരമായി നിര്‍മിക്കുന്ന നാലുവരി ഗ്രീന്‍ഫീല്‍ഡ് പാത കോട്ടയം ജില്ലയില്‍ കടന്നുപോകുന്നത് ഏത് ഭാഗങ്ങളിലൂടെയെന്ന് വ്യക്തമാകുന്ന രൂപരേഖ പുറത്തുവന്നു. തിരുവനന്തപുരം കിളിമാനൂരിനുസമീപം പുളിമാത്തുനിന്ന് തുടങ്ങി അങ്കമാലിയില്‍ അവസാനിക്കുന്ന പാത കോട്ടയം ജില്ലയിലേക്ക് കടക്കുന്നത് പ്ലാച്ചേരിയില്‍നിന്നാണ്. ആകാശ സര്‍വേയിലൂടെ തയ്യാറാക്കിയ പ്രാഥമിക രൂപരേഖ ഇപ്പോള്‍ ലഭ്യമാണ്. സര്‍വേ നടത്തിയ ഏജന്‍സി സമര്‍പ്പിച്ച രൂപരേഖ അന്തിമമല്ലെന്നുംമാറ്റങ്ങള്‍ക്ക് വിധേയമാണെന്നും നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ പ്രതികരിച്ചു.

തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ എം.സി.റോഡിന് സമാന്തരമായി ദേശീയപാത അതോറിറ്റി നിര്‍മിക്കുന്ന നാലുവരി ഗ്രീന്‍ഫീല്‍ഡ് പാതയുടെ കല്ലിടല്‍ ഈ വര്‍ഷം ആരംഭിക്കും.

ഭോപ്പാല്‍ ഹൈവേ എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്റ് എന്ന സ്ഥാപനമാണ് കല്ലിടല്‍ നടത്തുക. നിര്‍ദിഷ്ട വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡുമായി കൂട്ടിയോജിപ്പിക്കുന്ന തരത്തില്‍ പുളിമാത്തുനിന്നാകും റോഡ് തുടങ്ങുക. നേരത്തെ അരുവിക്കരയില്‍നിന്ന് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. 

കല്ലിടലിന് മുന്‍പുള്ള ഏരിയല്‍ സര്‍വേ ഭോപ്പാല്‍ ഏജന്‍സി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. റൂട്ട് മാപ്പും തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ തയ്യാറാക്കിയ സര്‍വേയും മാപ്പും അന്തിമ അനുമതിക്കായി ദേശീയപാത അതോറിറ്റിയുടെ ഭൂമിയേറ്റെടുക്കല്‍ കമ്മിറ്റിക്ക് ഉടന്‍ കൈമാറും.

കമ്മിറ്റിയാണ് ഈ സര്‍വേ അംഗീകരിക്കണമോയെന്ന് തീരുമാനിക്കുന്നത്. മാറ്റമുണ്ടെങ്കില്‍ കണ്‍സള്‍ട്ടന്റിനെ അറിയിക്കും. ഇത് തീര്‍പ്പാക്കി അന്തിമമായി ഭൂമിയേറ്റെടുക്കുമെന്ന് കാണിച്ച് 3 എ വിജ്ഞാപനം ദേശീയപാത പുറത്തിറക്കും. തുടര്‍ന്ന് കല്ലിടല്‍ തുടങ്ങാനാണ് നീക്കം.

ഇപ്പോള്‍ ലഭ്യമായ പ്രാഥമിക നിര്‍ദേശപ്രകാരം റോഡ് പോകുന്നത് ഇങ്ങനെ.

റാന്നി ചെത്തോങ്കരനിന്ന് മന്ദമരുതി, മക്കപ്പുഴ വഴി പ്ലാച്ചേരിയില്‍ എത്തുന്നതോടെ പത്തനംതിട്ട ജില്ല പിന്നിടും.

ഇത്രയും ദൂരം നിലവിലെ പുനലൂര്‍-മൂവാറ്റുപുഴ റോഡിന് സമാന്തരമായിട്ടാണ് പുതിയ പാതയുടെ രൂപരേഖ. 

• പ്ലാച്ചേരിയില്‍ നിലവിലെ പാതയില്‍നിന്ന് അല്‍പ്പം പടിഞ്ഞാറേക്ക് മാറി വനത്തിലൂടെ പൊന്തന്‍പുഴ വനത്തിലെ പമ്പ്ഹൗസിന് സമീപമെത്തി കിഴക്കോട്ട് ദിശ മാറും. 

• കറിക്കാട്ടൂര്‍ സെന്റര്‍ കഴിഞ്ഞ് അയ്യപ്പക്ഷേത്രത്തിനും സെയ്ന്റ് ആന്റണീസ് പള്ളിക്കും സമീപത്തുകൂടി ചെറുവള്ളി എസ്റ്റേറ്റിന് സമീപത്ത് വരും.(നിര്‍ദിഷ്ട ശബരിമല വിമാനത്താവള സൈറ്റ്)

മരോട്ടിച്ചുവട്-പൂതക്കുഴി റോഡ് മുറിച്ചുകടന്ന് വട്ടക്കുഴി പ്ലാന്റേഷനു സമീപം. 

• കാക്കക്കല്ല്-പുറപ്പാറ റോഡ് പിന്നിട്ട് എരുമേലി-ചേനപ്പാടി-മണിമല റോഡിനെ റോഡിനെ കടന്ന് മുന്നോട്ട്.

 • കിഴക്കേക്കര ക്ഷേത്രത്തിന് രണ്ട് കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് മണിമലയാര്‍ മറികടക്കും. 

• എരുമേലി-പൊന്‍കുന്നം റോഡ് ഹോം ഗ്രോണ്‍ നഴ്‌സറിക്കു സമീപം മുറിച്ച് പോകും. 

• കിഴക്കോട്ട് പ്രവേശിച്ച് അമല്‍ജ്യോതി കോളേജിന്റെ മൈതാനം 

• കൂവപ്പള്ളിയിലൂടെ 26-ാം മൈലിലെത്തി കെ.െക.റോഡ് മുറിച്ചുപോകും. 

• ഇല്ലിമൂട്-പൊടിമറ്റം റോഡിന് സമീപത്തുകൂടി കാളകെട്ടി എസ്റ്റേറ്റിലേക്ക്. 


.• മൈലാട് കവലയിലൂടെ പിണ്ണാക്കനാട്-ചേറ്റുതോട് റോഡ് കടന്ന് കുന്നേല്‍ നഴ്‌സറിക്ക് സമീപം ചിറ്റാര്‍ പുഴ കടന്ന്. 

• വാരിയാനിക്കാട് റോഡ് പിന്നിട്ട് കാഞ്ഞിരപ്പള്ളി-പേട്ട റോഡ് മുറിച്ചു പോകും. 

• തിടനാട്-പൈക റോഡ്, കാവുംകുളം-മാട്ടുമല റോഡ്, പൂവത്തോട്-തിടനാട് റോഡ് എന്നിവ മുറിച്ചു കടക്കും. 

• പൂവത്തോട് തപാല്‍ ഓഫീസിനു സമീപത്തുകൂടി പാറക്കുളങ്ങര ജങ്ഷന്‍. 

• കീഴമ്പാറ ചിറ്റാനപ്പാറ, ചൂണ്ടച്ചേരി, വേഴങ്ങാനം 

• പ്രവിത്താനം, മങ്കര, കാഞ്ഞിരമല വഴി മുന്നോട്ട് 

• കടനാട്-പിഴക് റോഡ് മുറിച്ച് തടയണയ്ക്ക് സമീപത്തുകൂടി മാനത്തൂര്‍. 

• പാലാ-തൊടുപുഴ റോഡില്‍ കുറിഞ്ഞി, നെല്ലാപ്പാറ.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments