Latest News
Loading...

ബാങ്ക് ജപ്തി ചെയ്ത സ്ഥലത്തെ തടി വെട്ടാൻ നീക്കം, കോൺഗ്രസ് നേതാവിനെതിരെ പരാതി

ബാങ്കിൽ ഈടു വെച്ച് ജപ്തി നടപടി നേരിടുന്ന വസ്തുവിൽ നിന്നും ബാങ്കിന്റെ അനുമതിയില്ലാതെ തടി വെട്ടിക്കടത്താൻ കോണ്ഗ്രസ് നേതാവ് ശ്രമിക്കുന്നതായി പരാതി. കർഷക കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റിനെതിരെയാണ് ആരോപണം. തീക്കോയി സർവീസ് സഹകരണ ബാങ്കിൽ ഈടു വെച്ച് വായ്പ തിരിച്ചടയ്ക്കാതെ
ജപ്തി ചെയ്യാനുള്ള നിയമനടപടി ബാങ്ക് സ്വീകരിച്ച വസ്തുവിലെ തടി വെട്ടിയതായാണ് ആരോപണം. ഇത്‌ ചോദ്യം ചെയ്ത ജീവനക്കാരെ അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്.
 

ബാങ്ക് അധികൃതർ പോലീസിലും സഹകരണവകുപ്പിലും പരാതി നൽകി.
   ബാങ്കിന്റെ കൈവശത്തിൽ ഉള്ള വസ്തുവിലെ ബാധ്യത തീർക്കാതെ തടി വെട്ടി വിൽക്കാൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ജീവനക്കാരെയും ബാങ്കിന്റെ വസ്തുവകകളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഭരണ സമിതി അംഗവും ഗ്രാമപഞ്ചായത്ത് മെമ്പറുമായ രതീഷ് പി എസ് അറിയിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments