Latest News
Loading...

ട്രാഫിക് ക്രമീകരണ സമിതി യോഗം ചെയർപേഴ്സൺ ചേമ്പറിൽ ചേർന്നു

വെള്ളിയാഴ്ച രാവിലെ 10.30ന് നഗരസഭ ചെയർപേഴ്സൺ  ജോസിൻ ബിനോയുടെ അധ്യക്ഷതയിൽപാലാ നഗരസഭാ ട്രാഫിക് ക്രമീകരണ സമിതി യോഗം ചെയർപേഴ്സൺ ചേമ്പറിൽ ചേർന്നു.  കൗൺസിലർ അഡ്വ ബിനു പുളിക്കകണ്ടം. പോലീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ, തഹസിൽദാർ, പിഡബ്ല്യുഡി എൻജിനീയർ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ട്രാഫിക് ക്രമീകരണ സമിതി യോഗം കൂടി 

. റിവർ വ്യൂ റോഡിൽ കൂടെക്കൂടെ ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ യോഗം ചേർന്നത്...റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിതമായ വേഗത അപകടങ്ങൾക്ക് കാരണമായിത്തീരുന്നു എന്ന് യോഗം വിലയിരുത്തി... 

റിവർ വ്യൂ റോഡിൽ ബസ്റ്റാന്റിന്റെ പ്രവേശന കവാടത്ത് ബസ്റ്റാൻഡ് സൂചക ബോർഡ്, റോഡ് റിപ്പിൾസ്, ഫൂട്ട് പാത്തിൽ ബാരിക്കേഡ്, മെയിൻ റോഡിൽ നിന്നും ആനിതോട്ടം ജംഗ്ഷനിലേക്കുള്ള പ്രവേശന കവാടത്ത് ഉയരം കൂടിയ വാഹന ഗതാഗത നിയന്ത്രണ ത്തിനാവശ്യമായ ക്രോസ് ബാരിയർ എന്നിവ ഉടൻ സ്ഥാപിക്കും.. നഗരത്തിലെ ഓട്ടോറിക്ഷ ഗതാഗതം , പാർക്കിംഗ്, സ്റ്റാന്റ് പെർമിറ്റ് എന്നീ നിയന്ത്രണത്തിനായി ഓട്ടോറിക്ഷ കമ്മിറ്റി വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരുന്നു... 

മഹാറാണി ജംഗ്ഷനിലെ ഗർത്തം ,പൊട്ടിയ സ്ലാബ് എന്നിവ അടിയന്തരമായി റിപ്പയർ ചെയ്യുന്നതിനെ പിഡബ്ല്യുഡിക്ക് കർശന നിർദേശം നൽകി.. റിവർ വ്യൂ റോഡിൽ അനധികൃതമായി പാർക്ക് ഇരിക്കുന്ന വാഹനങ്ങൾക്ക് നാളെ മുതൽ നിയന്ത്രണം ഉണ്ടാവും.. റോഡിൽ വാഹന തടസ്സമായിരിക്കുന്ന വൃഷശിഖരങ്ങൾ നാളെത്തന്നെ മുറിച്ചു മാറ്റുന്നതിന് നഗര സഭ ഹെൽത്ത് വിഭാഗത്തെ ചുമതലപ്പെടുത്തി..ഇടി മണ്ണിക്കൽ ജ്വല്ലറി, പുളിമൂട്ടിൽ സിൽക്സ് എന്നീ സ്ഥാപനങ്ങളുടെ ഫ്രണ്ട് ഓപ്പൺ സ്പെസിൽ  ഇനി മുതൽ പോലീസ് നിരീക്ഷണത്തിൽ ആയിരിക്കും.

നഗരസഭാ പരിധിയിൽ മാഞ്ഞുപോയ എല്ലാ സീബ്രാ ലൈനുകളും തെളിയിക്കാൻ ഉടൻ നടപടിയുണ്ടാവും.. ഈരാറ്റുപേട്ടയിൽ നിന്നും പാലായിലേക്ക് വരുന്ന വാഹനങ്ങൾക്ക് മഹാറാണി ജംഗ്ഷനു സമീപം ബസ് സ്റ്റോപ്പ് അനുവദിക്കുന്നതിനായി പിഡബ്ല്യുഡി- പോലീസ്- നഗരസഭ സംയുക്ത സമിതി ഇന്ന് പരിശോധന നടത്തി..

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments