Latest News
Loading...

ബൈക്കില്‍ ടാങ്കര്‍ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മരങ്ങാട്ടുപള്ളിയില്‍ ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയ്ക്ക് ടാങ്കര്‍ലോറിയിടിച്ച് ദാരുണാന്ത്യം. കുറവിലങ്ങാട് പകലോമറ്റം കുര്യം സ്വദേശിനി സോഫി (50) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി തകിടിയില്‍ ജിമ്മിയെ പരിക്കുകളോടെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 



.ബൈക്കിന് പിന്നാലെയെത്തിയ ടാങ്കര്‍ ലോറി ബൈക്കിലും കാറിലും ഇടിച്ച് കയറുകയായിരുന്നു. എതിരെ വന്ന കാറിലും ടാങ്കര്‍ലോറി ഇടിച്ചു. ഇരുകാറുകള്‍ക്കും ഇടയില്‍പെട്ട ബൈക്കിലുണ്ടായിരുന്നവര്‍ ലോറിക്കടിയില്‍പെടുകയായിരുന്നു. വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് ഏതാനും മീറ്റര്‍ മുന്നോട്ട് നീങ്ങിയാണ് ലോറി നിന്നത്. തല തകര്‍ന്ന് സോഫി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. 

വീഡിയോ: Facebook 


.പാലായില്‍ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരിയാണ് സോഫി. പകലോമറ്റത്ത് നിന്നും സോഫിയെ പാലായിലെ ജോലി സ്ഥലത്തേയ്ക്ക് ബൈക്കില്‍ കൊണ്ടുംവരും വഴിയാണ് അപകടം. അപകടത്തെ തുടര്‍ന്ന് ടൗണില്‍ ഏറെ നേരം ഗതാഗതം മുടങ്ങി. മരങ്ങാട്ടുപിള്ളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. റോഡില്‍ പരന്നൊഴുകിയ രക്തം ഫയര്‍ഫോഴ്‌സ് കഴുകി നീക്കി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments